April 2019 Digital Edition


April 2019 Digital Edition ₹ 25.00

നമ്മുടെ രാഷ്ട്രം യുദ്ധസമാനമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രമനസ്സിനെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് കാശ്മീരിലെ പുല്‍വാമയില്‍ നമ്മുടെ രാജ്യരക്ഷ ചെയ്യുന്ന സൈനികരുടെ വാഹനത്തിനു നേരെ ഫെബ്രുവരി 14ന് ചാവേറായി വന്ന ഒരു ഭീകരന്‍ ശക്തമായ സ്‌ഫോടനമുണ്ടാക്കുകയും മലയാളിയായ വസന്തകുമാർ (വയനാട്) അടക്കം നമ്മുടെ നാല്പതിലേറെ ധീരസൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷ് എ മുഹമ്മദ് എന്ന ഭീകരസംഘടന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. രാഷ്ട്രമൊന്നാകെ ആ വീരസൈനികരുടെ ഉദ്ഗതിക്കായി പ്രാര്‍ഥനാനിരതമായി. ഭാരതത്തിനേറ്റ അപമാനഭാരത്തെ ഇല്ലാതാക്കി ശക്തമായ തിരിച്ചടി നല്‍കുമെന്ന് നമ്മുടെ പ്രധാനമന്ത്രിയും മറ്റുത്തരവാദിത്തപ്പെട്ടവരും വ്യക്തമാക്കി. പിന്നീട് ലോകം കണ്ടത് ഭാരതത്തിന്റെ നയതന്ത്രത്തിന്റെയും വിദേശരാഷ്ട്രങ്ങളുമായുള്ള നവ്യബന്ധത്തിന്റെയും ഉജ്ജ്വലവിജയസന്ദര്‍ഭങ്ങളാണ്. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ ചൈനയടക്കമുള്ള രാജ്യങ്ങള്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിക്കൊണ്ടും ഭീകരവാദത്തെ തുടച്ചുമാറ്റാന്‍ പാക്കിസ്ഥാനോടു നിര്‍ദേശിച്ചുകൊണ്ടും മുന്നോട്ടു വന്നു.

In Stock

April, 2019

Digital