media

ഉലയരുത് ഭാരതം മതാന്ധതയാല്‍: സ്വാമി ചിദാനന്ദ പുരി

പൗരത്വ (ഭേദഗതി) നിയമം, 2019 ധഠവല ഇശശ്വേലിവെശു (അാലിറാലിേ) അരേ, 2019പ ഭാരത സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചുകൊണ്ട് 2019ലെ 47ാം നിയമമായി 2019 ഡിസംബര്‍ 12നു വിജ്ഞാപനം ചെയ്തു. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും നിയമനിര്‍മാണ സഭാംഗങ്ങളാല്‍ വിശദമായി ചര്‍ച്ചചെയ്യപ്പെട്ടശേഷം ഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെട്ട പൗരത്വ (ഭേദഗതി) ബില്‍ ഡിസംബര്‍ 12നു ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ അംഗീകാരം നേടിയതോടെയാണു നിയമമായിത്തീര്‍ന്നത്. രാഷ്ട്രത്തിന്‍റെ സുരക്ഷയും അഖണ്ഡതയും ഐശ്വര്യവും കരുത്തും വളര്‍ത്തുന്നതിനു ജനങ്ങളാല്‍ ജനാധിപത്യപ്രക്രിയ അനുസരിച്ചു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിക്കുകയും ഒട്ടധികം ഒച്ചപ്പാടുകളോടെയുള്ള ചര്‍ച്ചകള്‍ക്കു വിധേയമായശേഷം ഭൂരിപക്ഷം നേടി അംഗീകരിക്കപ്പെടുകയും ചെയ്ത ബില്ലാണ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമമായത്. ഇതിനെത്തുടര്‍ന്ന് ഈ നിയമം ഇസ്ലാം സമൂഹത്തിന് അപകടകരമാണെന്നും മുസ്ലീം വിരുദ്ധമായ ഈ നിയമം ഇല്ലാതാക്കപ്പെടണമെന്നുമുള്ള കോലാഹലങ്ങള്‍ ആരംഭിക്കുകയും രാഷ്ട്രവിധ്വംസകപ്രവര്‍ത്തനങ്ങള്‍ വളരെ വ്യാപകമായി ആസൂത്രിതമായി അരങ്ങേറുകയും ചെയ്തു. പല സ്ഥലങ്ങളിലും തെരുവുയുദ്ധങ്ങള്‍ നടന്നു. ആഭ്യന്തരകലാപത്തിനു കോപ്പുകൂട്ടുന്നവര്‍ ഒരുഭാഗത്ത് അസത്യപ്രചരണവും പൊതുമുതല്‍ നശിപ്പിക്കലും തുടര്‍ന്നു. അതിലേറെ അപകടകരമായി വൈകാരികതലത്തെ അതിക്രമിച്ചിട്ടില്ലാത്ത വിദ്യാര്‍ഥിസമൂഹത്തിലേക്ക് ഈ വിഷയം വൈകാരികമായി ഇട്ടുകൊടുക്കുകയും അതു വലിയ തോതില്‍ രാഷ്ട്രവിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കു വഴിവെക്കുകയും ചെയ്തു. ഇസ്ലാമികവികാരത്തെ അസത്യപ്രചരണങ്ങളിലൂടെ ആളിക്കത്തിച്ചും ഊതിവളര്‍ത്തിയും താല്കാലികരാഷ്ട്രീയലക്ഷ്യം നേടാമെന്ന വിനാശകരമായ കണക്കുകൂട്ടലോടെ വിവിധ രാഷ്ട്രീയകക്ഷികളും മതസംഘടനകളും വാര്‍ത്താമാധ്യമങ്ങളും ഒത്തുചേരുകയും രാഷ്ട്രവിരുദ്ധതയില്‍ ഒന്നിച്ചു സമൂഹമനസ്സില്‍ അസ്വസ്ഥതയും ആശങ്കയും വിതയ്ക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. ഇപ്പോഴും അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ അമൃത ടിവി, ജനം ടിവി എന്നീ ടിവി ചാനലുകള്‍ക്കും തത്ത്വമയി വെബ് ചാനലിനും നല്‍കിയ അഭിമുഖസംഭാഷണങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. രാജ്യത്ത് ഏറെ കലുഷിതമായ അന്തരീക്ഷം നിലനില്‍ക്കുമ്പോഴാണ് നമ്മള്‍ ഈ സംഭാഷണം നടത്തുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി നഗരങ്ങളില്‍ വിദ്യാര്‍ഥികള്‍ തെരുവില്‍ ഇറങ്ങുന്നു, ചിലയിടത്തൊക്കെ കലാപം ഉണ്ടാവുന്നു. ഇതെല്ലാം പൗരത്വ നിയമ ഭേദഗതിയുടെ പേരിലാണ്. ഒരുവശത്ത് ആള്‍ക്കാര്‍ പറയുന്നതു നിയമഭേദഗതി രാജ്യത്തെ വെട്ടിമുറിക്കാനും രാജ്യത്തിലുള്ള മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കി ഇവിടെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുമുള്ള സംഘപരിവാറിന്‍റെ ശ്രമത്തിന്‍റെ ഭാഗമാണ് എന്നാണ്. മറുഭാഗത്ത്, ഇതു രാജ്യസുരക്ഷയെ സംബന്ധിച്ച പ്രധാന കാര്യമാണെന്നും എത്ര എതിര്‍പ്പുണ്ടായാലും ഇതു നടപ്പിലാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിക്കുകയും ചെയ്തു. എന്തായാലും ഇതിന്‍റെ പേരില്‍ രാജ്യത്തു വലിയ ചേരിതിരിവു പ്രകടമാണ്. അങ്ങ് എങ്ങനെയാണ് ഈ വിഷയങ്ങളോടു പ്രതികരിക്കുന്നത്? പൗരത്വനിയമ ഭേദഗതിയെ സംബന്ധിച്ച നിരീക്ഷണങ്ങള്‍ എന്തൊക്കെയാണ്? നമ്മുടെ രാഷ്ട്രത്തില്‍ വലിയൊരു ആഭ്യന്തര കലാപം ഉണ്ടാക്കത്തക്ക രീതിയിലുള്ള ആസൂത്രണങ്ങളും പരിശ്രമങ്ങളും തീര്‍ത്തും അസത്യമായ പ്രചരണത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പൗരത്വനിയമഭേദഗതി ഭാരതത്തിന്‍റെ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിക്കഴിഞ്ഞു. പ്രസിഡന്‍റ് ഒപ്പുവെച്ചതോടെ അതു നിയമമായി മാറി. ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്നമുറയ്ക്ക് അതു പ്രാബല്യത്തില്‍ വരികയും ചെയ്യും. ഭരണഘടനയ്ക്കു വിരുദ്ധമാണെങ്കില്‍ അത്തരമൊരു നിയമം പാര്‍ലമെന്‍റ് പാസ്സാക്കുമോ? ലോക്സഭയില്‍ ബി.ജെ.പിക്കു ഭൂരിപക്ഷമുള്ളതിനാല്‍ അവര്‍ അവരുടെ അജണ്ട നടപ്പാക്കി എന്നാണെങ്കില്‍ രാജ്യസഭയിലോ? അവിടെ ബി.ജെ.പിക്കോ എന്‍.ഡി.എയ്ക്കോ ഭൂരിപക്ഷമില്ല. എന്നാല്‍ ബില്‍ അനായാസേന രാജ്യസഭ കടന്നു. ഭരണഘടനാവിരുദ്ധമായ നിയമത്തില്‍ രാഷ്ട്രപതി ഒപ്പുവെക്കുമോ? അനേകം ഉപദേശങ്ങള്‍ക്കു വിധേയമായാണു രാഷ്ട്രപതി ഒപ്പുവെക്കുക. അതും കഴിഞ്ഞാണു നിയമമായത്. 1955ലെ പൗരത്വനിയമത്തില്‍ ചെറിയ ചില ഭേദഗതികള്‍ വരുത്തുക മാത്രമാണു ചെയ്തത്. ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമായ നിയമനിര്‍മാണമായിട്ടാണു നമ്മള്‍ ഇതിനെ കാണുന്നത്. രണ്ടു രീതിയിലാണ് അനിവാര്യമെന്നു പറഞ്ഞത്. ഒന്നാമതായി, ഭാരതം ദീര്‍ഘകാലമായി നേരിട്ടുകൊണ്ടിരിക്കുന്ന അതിഭീഷണമായ നിയമവിരുദ്ധ കുടിയേറ്റങ്ങളുടെമേല്‍ നിയന്ത്രണം കൊണ്ടുവരിക. രണ്ടാമതായി, ന്യായമായി അഭയം കൊടുക്കേണ്ടുന്ന ജനങ്ങള്‍ക്ക് അഭയം കൊടുക്കാനും അവരെ ഭാരതപൗരന്‍മാരായി അംഗീകരിക്കാനുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുക. എന്തുകൊണ്ടാണ് ഇത്ര വലിയ പ്രശ്നമെന്ന നിലയില്‍ ഇതിനെ ഉയര്‍ത്തിക്കാണിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഈ ഭേദഗതി വരുന്നതോടുകൂടി സ്വതവേ ഭാരതീയപൗരന്‍മാരാകാനുള്ള വ്യവസ്ഥകളില്‍ ഒരു ന്യൂനതയും ആരെ സംബന്ധിച്ചും സംഭവിക്കുന്നില്ല. പിന്നെയുള്ളത്, ഭാരതംപോലെ കൂടുതല്‍ക്കൂടുതല്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രം അയല്‍രാജ്യങ്ങളില്‍ മതപരമായി പീഡനമേറ്റു ജീവിതം മുന്നോട്ടു നയിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് അഭയംകൊടുക്കുകയും സാന്ത്വനം പകരുകയും ചെയ്യുന്നു എന്നതാണ്. അവരെ ഭാരതാംബ സ്വന്തം മടിത്തട്ടിലേക്കു പൗരന്‍മാരായി സ്വീകരിക്കുകയാണ്. ആ ഉത്തരവാദിത്തം ചെയ്യാനുള്ള പക്വതയും പാകതയും ഭാരതത്തിനായിട്ടുണ്ട്. വെറും ഒരു എ ഫോര്‍ ഷീറ്റില്‍ ഉള്‍ക്കൊള്ളാവുന്നത്രയേ നിയമത്തിനു വലിപ്പമുള്ളൂ. പ്രാഥമികമായി ഇംഗ്ലീഷ്, ഹിന്ദി പരിജ്ഞാനമുള്ള ആര്‍ക്കും അതു വായിച്ചുനോക്കാം. ഏതെങ്കിലും ഒരു മതത്തെ സംബന്ധിച്ച് എന്തെങ്കിലും പ്രകാരത്തില്‍പ്പെട്ട ദോഷകരമായ പരാമര്‍ശം അതിലുണ്ടെന്നു ലോകത്തില്‍ ഒരാള്‍ക്കും പറയാന്‍ സാധ്യമല്ല. ഇസ്ലാമിനെ സംബന്ധിച്ചാവട്ടെ, മറ്റേതെങ്കിലും മതത്തെ സംബന്ധിച്ചാവട്ടെ, ദോഷകരമായ ഒരു പരാമര്‍ശം പോലും അതിലില്ല. എന്നിരിക്കെ, ഇത് ഇസ്ലാമിക വിരുദ്ധമാണെന്നും ഇതു ഭാരതത്തില്‍ ചേരിതിരിവ് ഉണ്ടാക്കാനുള്ള നീക്കമാണെന്നും, എന്തിനേറെ ഇസ്ലാമിന്‍റെ വ്യക്തിത്വത്തെത്തന്നെ ഹനിക്കുന്ന രീതിയിലുള്ളതാണെന്നുമൊക്കെ പല കോണുകളില്‍നിന്നായി പ്രചരിപ്പിക്കപ്പെടുകയാണ്. എന്നാല്‍ അതേക്കുറിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ സ്പഷ്ടമാകുന്നത് ഈ കലാപങ്ങള്‍ ഉണ്ടാക്കുന്നതിന്‍റെ പിന്നില്‍ വ്യക്തമായ ചില പദ്ധതികളും ആസൂത്രണങ്ങളും ഉണ്ടെന്നാണ്. അത്തരം ഗൂഢനീക്കങ്ങള്‍ക്കു വഴങ്ങാതെ രാഷ്ട്രത്തിന്‍റെ നിലനില്‍പും സുരക്ഷയും മുന്‍നിര്‍ത്തിക്കൊണ്ട് നമ്മുടെ സര്‍ക്കാരായാലും സമൂഹമായാലും മുന്നോട്ടുപോകണമെന്നേ ഈ വിഷയത്തില്‍ പറയാനുള്ളൂ. കാരണം, ഭാരതം ഇന്ന് അവികസിതമല്ല. പല മേഖലകളിലും വികസിച്ചുകഴിഞ്ഞു; പല മേഖലകളിലും വികസിച്ചുവരികയാണ്. അങ്ങനെയുള്ള ഒരു രാഷ്ട്രത്തിനു ധാര്‍മികമായി അതിന്‍റെ ഉത്തരവാദിത്തം നിര്‍വഹിക്കാവുന്ന അവസ്ഥ ഇന്നുണ്ട്. ആ ഉത്തരവാദിത്തനിര്‍വഹണം മാത്രമാണു പൗരത്വ നിയമ ഭേദഗതിയിലൂടെ ഭാരതം ചെയ്യുന്നത്. നമ്മുടെ അതിര്‍ത്തിയിലുള്ള മതരാഷ്ട്രങ്ങളില്‍ മതപീഡനങ്ങളേറ്റ് അസ്തിത്വംതന്നെ നഷ്ടപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളുണ്ട്. അവരെ നിലനിര്‍ത്തുന്നതിനായി ഭാരതാംബ അവരെ പൗരډാരായി സ്വീകരിക്കുകയാണ്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്നു മതരാഷ്ട്രങ്ങളില്‍നിന്നു മതപീഡനം സഹിക്കവയ്യാതെ 2014 ഡിസംബര്‍ 31നുമുമ്പു കുടിയേറിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു പൗരത്വം നല്‍കുകയാണ്. അതുകൊണ്ടു മറ്റൊരാള്‍ക്കും ന്യൂനതയില്ല. ഇവിടെ സ്വതവേ ഉണ്ടായിരുന്ന പൗരത്വനിയമമനുസരിച്ചു പൗരത്വം ലഭിക്കുന്നതിനുള്ള വ്യവസ്ഥ പഴയതുപോലെത്തന്നെ നിലനില്‍ക്കുകയാണ്. അത് ഏതു മതത്തില്‍പ്പെട്ടവര്‍ക്കും ഒരുപോലെയാണ്. മേല്‍പറഞ്ഞ മൂന്നു രാജ്യങ്ങളിലെ മതന്യൂനപക്ഷക്കാരായ അഭയാര്‍ഥികള്‍ക്കു മാത്രം ിമൗൃമേഹശമെശേീി ുൃീരലനൈു വേണ്ടതായ 11 വര്‍ഷമെന്നത് അഞ്ചു വര്‍ഷമായി കുറച്ചു എന്നേ ഉള്ളൂ. പിന്നെ എങ്ങനെയാണു പൗരത്വനിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി മറ്റുള്ളവര്‍ക്കു ദോഷകരമാകുന്നത്? അതു മറ്റാര്‍ക്കും പൗരത്വം കിട്ടാതിരിക്കുന്നതിനു കാരണമാകുന്നില്ലല്ലോ? നിയമം മുസ്ലിം വിരുദ്ധമാണെന്നാണ് ആക്ഷേപം? ആക്ഷേപത്തിന് അടിസ്ഥാനം വേണം. പൗരത്വ നിയമ ഭേദഗതി വായിച്ചുപഠിച്ചിട്ട് അതില്‍ മുസ്ലിം വിരുദ്ധമായി എന്തെങ്കിലും ഒരു വാചകം അഥവാ വാക്ക് ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കു സാധിക്കും? മുസ്ലീമിന് എന്നല്ല, ഒരു മനുഷ്യനും ഒരു ജാതിക്കും ഒരു മതത്തിനും വിരുദ്ധമായി ഒരു വാക്കുപോലും അതില്‍ ഇല്ല. ഇതിനെക്കുറിച്ചു ദോഷകരമായ പ്രചരണം നടത്തുന്നവര്‍ വ്യക്തമായ ദുരുദ്ദേശ്യത്തോടുകൂടിയാണ് അതു ചെയ്യുന്നതെന്നും ഭാരതത്തിന്‍റെ വ്യവസ്ഥയെത്തന്നെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണെന്നും ആര്‍ക്കും മനസ്സിലാകും. ഒരു സമൂഹത്തില്‍ ഒരു അഭിപ്രായം പറയുന്നതിനുമുമ്പ്, പ്രത്യേകിച്ച് ഒരു നിയമത്തെ സംബന്ധിച്ചാകുമ്പോള്‍ അതൊന്നു വായിക്കേണ്ടേ? സ്വാഭാവികമായ ഇന്ത്യന്‍ പൗരത്വം കിട്ടാനുള്ള ിമൗൃമേഹശമെശേീി ുൃീരലൈനു 11 വര്‍ഷം വേണ്ടിയിരുന്ന കാലയളവ് അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് ഇസ്ലാമിക രാഷ്ട്രങ്ങളില്‍നിന്നു ഭാരതത്തിലേക്കു കുടിയേറിയ അനധികൃത കുടിയേറ്റക്കാരായിരുന്ന ഹിന്ദു, ക്രിസ്ത്യന്‍, ജൈന്‍, ബുദ്ധ, സിഖ്, പാഴ്സി എന്നീ ആറു മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അഞ്ചു വര്‍ഷമായി ചുരുക്കിയിരിക്കുന്നു എന്നതാണ് ഈ ഭേദഗതിയിലൂടെ ചെയ്തിരിക്കുന്നത്. അതിനൊരു പരിധിയായി വെച്ചിട്ടുള്ളത് 2014 ഡിസംബര്‍ 31 ആണ്. അന്നോ അതിനുമുന്‍പോ കുടിയേറിയവര്‍ക്കു പൗരത്വം ലഭിക്കാനുള്ള വ്യവസ്ഥകളാണു നിയമഭേദഗതിയില്‍ ഉള്ളത്. ഇതില്‍ എങ്ങനെയാണു മുസ്ലിം വിരുദ്ധത വരുന്നത്? ഈ മൂന്നു രാഷ്ട്രങ്ങളിലെ പീഡിപ്പിക്കപ്പെട്ട മുസ്ലീം വിഭാഗങ്ങള്‍ക്കും എന്തുകൊണ്ട് ഇന്ത്യയില്‍ പൗരത്വം കൊടുത്തുകൂടാ എന്ന ചോദ്യം ഉയരുന്നുണ്ട്? മതവിവേചനം ഉണ്ടെന്ന് ആരോപിക്കുന്നത് ഇതിലൂടെയാണ്. ആ വാദം അസ്വീകാര്യമാണ്. അവ മതേതര രാജ്യങ്ങളോ സോഷ്യലിസ്റ്റ് രാജ്യങ്ങളോ കേവല ജനാധിപത്യ രാജ്യങ്ങളോ ആയിരുന്നുവെങ്കില്‍ ഈ വാദത്തിനു പ്രസക്തിയുണ്ട്. എന്നാല്‍, അവ മുസ്ലിം രാജ്യങ്ങളാണ്. ഇസ്ലാം മതം ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ട രാജ്യങ്ങളാണ്. ഇസ്ലാം മതം ഔദ്യോഗിക മതമായി സ്വീകരിക്കപ്പെട്ട രാജ്യങ്ങളില്‍ മുസ്ലിംകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെങ്കില്‍ അതു തീര്‍ത്തും അവരുടെ ആഭ്യന്തര വിഷയമാണ്. ഭാരതം അതില്‍ ഇടപെടേണ്ടതില്ലതാനും. നേരെ മറിച്ച്, മുസ്ലിം രാജ്യങ്ങളില്‍ മുസ്ലിംകള്‍ അല്ലാത്തവര്‍ പീഡിപ്പിക്കപ്പെടുന്നതു മറ്റൊരു സാഹചര്യമാണ്. നമുക്കറിയാം, ഇന്നത്തെ പാക്കിസ്ഥാനും മുന്‍പത്തെ കിഴക്കന്‍ ബംഗാളായ ഇന്നത്തെ ബംഗ്ലാദേശും 1947ല്‍ പാക്കിസ്ഥാനായി വിഭജിക്കപ്പെടുമ്പോള്‍ അവിടെ ഹിന്ദു, ക്രിസ്ത്യന്‍, സിഖ് എന്നിവ പ്രധാനമായും ജൈന, ബുദ്ധിസ്റ്റ്, പാഴ്സി വിഭാഗങ്ങള്‍ അല്‍പമായും ഉള്‍പ്പെടുന്ന ന്യൂനപക്ഷ മതവിഭാഗങ്ങള്‍ ആകെ ജനസംഖ്യയുടെ വലിയൊരു ശതമാനം ഉണ്ടായിരുന്നു. അത് ചുരുങ്ങിച്ചുരുങ്ങി ഇപ്പോള്‍ എത്രയാണ് ഉള്ളത്? ലക്ഷക്കണക്കിനു ബലാല്‍സംഗങ്ങളും കൊലപാതകങ്ങളും നടന്നു. ക്രിസ്ത്യന്‍ പള്ളികളില്‍ ബോംബിടല്‍, ഹിന്ദുക്കള്‍ അഭയാര്‍ഥികളായി ഓടിവരേണ്ടിവന്നത് തുടങ്ങി എന്തെന്തെല്ലാം 1947 മുതല്‍ ഇതുവരെ സംഭവിച്ചു? അങ്ങനെ മതപീഡനമേറ്റ് അവിടെയും ഇവിടെയുമില്ലാതെ, മനുഷ്യډാരായി അംഗീകരിക്കപ്പെടാതെ പോയവര്‍ക്കു പൗരത്വം കൊടുക്കാന്‍ ഭാരതാംബ ബാധ്യസ്ഥയാണ്. ആ ബാധ്യതയാണു നിര്‍വഹിക്കപ്പെടുന്നത്. മതരാഷ്ട്രങ്ങളില്‍നിന്ന് ഔദ്യോഗിക മതത്തില്‍പ്പെട്ടവര്‍ കുടിയേറുന്നുണ്ടെങ്കില്‍ അതിനു കാരണം അവിടത്തെ സാമ്പത്തികമോ അല്ലാത്ത രീതിയിലുള്ളതോ ആയ മറ്റു പ്രശ്നങ്ങളാണ്. അതിനു പരിഹാരം ആ രാജ്യങ്ങള്‍ വികസിക്കുകയാണ്. ഭാരതത്തില്‍ വന്നാല്‍ സാമൂഹികജീവിതസുരക്ഷയുണ്ടാകുമെന്ന് ആഗ്രഹിക്കുന്നവര്‍ ഇങ്ങോട്ടു നുഴഞ്ഞുകയറുന്നുണ്ടാവാം. അങ്ങനെയുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്കു പ്രവേശം അഥവാ പൗരത്വം വിശേഷവ്യവസ്ഥകളോടെ കൊടുക്കുകയാണെങ്കില്‍ ഭാരതം നശിക്കും. രാഷ്ട്രത്തിന്‍റെ അഖണ്ഡതയും സുരക്ഷയും ഐശ്വര്യവുമൊക്കെ നിലനിര്‍ത്താനാണ് ഒരു സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. എന്നിരിക്കെ, സര്‍ക്കാരിന്‍റെ ബാധ്യതയാണു രാഷ്ട്രസംരക്ഷണം. എന്തുകൊണ്ടു ശ്രീലങ്കയെയും മ്യാന്‍മറിനെയും പരിഗണിച്ചില്ല എന്നതാണ് അടുത്ത ചോദ്യം? മ്യാന്‍മറിലെ രോഹിംഗ്യന്‍ മുസ്ലിംകളെ എന്തുകൊണ്ടു പരിഗണിക്കുന്നില്ല എന്ന ചോദ്യം പ്രസക്തമായി തോന്നിയേക്കാം. എന്നാല്‍ മ്യാന്‍മര്‍ മതാധിഷ്ഠിത രാജ്യമല്ല. അവിടെ ബുദ്ധമതക്കാരാണു കൂടുതല്‍. എങ്കിലും മതാധിഷ്ഠിത രാജ്യമല്ല. ശ്രീലങ്കയും മതാധിഷ്ഠിത രാജ്യമല്ല. അവിടെയൊക്കെ ഉള്ളത് വംശീയ പ്രശ്നങ്ങളാണ്. അതു മത-സാംസ്കാരികപ്രശ്നമായി ഭാരതം കണക്കാക്കേണ്ടതില്ല. ഭൂട്ടാനില്‍ 1991-95 കാലഘട്ടത്തില്‍ വര്‍ധിച്ച തോതില്‍ ഹിന്ദുനിഷ്കാസനം സംഭവിച്ചു. ഒന്നേകാല്‍ ലക്ഷത്തിലേറെ ഹിന്ദുക്കളാണു ഭൂട്ടാനില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ നിര്‍ബന്ധിതരായത്. നേപ്പാളില്‍നിന്നെത്തിയ ഹിന്ദുക്കളായിരുന്നു അവരെല്ലാം. എന്നാല്‍, അവിടെ പ്രശ്നം മതപരമല്ല, വംശീയമാണ്. അങ്ങനെയുള്ള പ്രശ്നങ്ങള്‍ പല രാജ്യങ്ങളിലും ഉണ്ട്. അത്തരത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും പൗരത്വം കൊടുക്കാന്‍ ഭാരതത്തിന് ഇന്നു സാധ്യതയില്ല; ബാധ്യതയുമില്ല. മറിച്ച് ഭാരതത്തിന്‍റെ അതിര്‍ത്തി പങ്കിടുന്ന ഇസ്ലാമികരാഷ്ട്രങ്ങള്‍ മൂന്നെണ്ണമാണ്. അവ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുമാണ്. ഈ മതരാഷ്ട്രങ്ങളില്‍ മതപരമായ പീഡനം ഏറ്റുവാങ്ങുന്ന ന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം കൊടുക്കാന്‍ മാത്രമാണു ഭേദഗതിനിയമത്തിലെ വ്യവസ്ഥ. ബംഗ്ലാദേശില്‍നിന്നു തൊഴില്‍ തേടിയോ ജീവിതസാഹചര്യം നന്നാക്കാമെന്നു കരുതിയോ ഭാരതത്തിലേക്കു കുടിയേറിയ ഒരു മുസല്‍മാന്‍ മതപീഡനമേറ്റു വരുന്നയാളല്ല. അതുകൊണ്ടാണു പുതിയ നിയമ ഭേദഗതി പ്രകാരമുള്ള ഇളവു ലഭിക്കാത്തത്. ഇത്തരം രാജ്യങ്ങളില്‍നിന്നൊക്കെ അഭയാര്‍ഥികളായി വരുന്നവര്‍ ഏതു മതത്തില്‍പെട്ടവരായാലും ഇവിടെ നേരത്തേ മുതല്‍ നിലനില്‍ക്കുന്ന നിയമം അനുസരിച്ച് അവര്‍ക്കു പൗരത്വത്തിന് അപേക്ഷിക്കുകയും ചെയ്യാം. ആ സാധ്യത അടഞ്ഞിട്ടില്ല. അതില്‍ക്കവിഞ്ഞ് ലോകത്തില്‍ ഏതു രാജ്യമാണ് അനധികൃതകുടിയേറ്റം വെച്ചുപൊറുപ്പിക്കുക? ഇവിടെ ഒരു ശുദ്ധീകരണപ്രക്രിയ ആരംഭിച്ചിരിക്കുന്നുവെന്നും അതിന്‍റെ ആദ്യപടിയായിട്ടാണ് ഒരു നിയമം കൊണ്ടുവന്നതെന്നും ആരോപണമുണ്ട്. ഇനി ദേശീയ പൗരത്വ റജിസ്റ്റര്‍ കൊണ്ടുവരുന്നു. ഭാരതത്തില്‍നിന്നു മുസ്ലിംകളെ നാടുകടത്തി ഭാരതത്തെ ശുദ്ധീകരിക്കുക എന്ന മോദി സര്‍ക്കാരിന്‍റെ അജണ്ടയാണു നടപ്പാക്കുന്നതെന്നും അതുവഴി ആര്‍.എസ്.എസ്സിന്‍റെ ഹിന്ദുരാഷ്ട്രം നടപ്പാക്കാന്‍ പോകുന്നു എന്നും ആരോപണമുണ്ട്? ഇതെല്ലാം വസ്തുതകള്‍ക്കു നിരക്കാത്തതും അസംബന്ധവുമായ പ്രസ്താവനകളാണ്. യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള സാധാരണ ഇസ്ലാമിക സഹോദരന്‍മാരുടെ മനസ്സില്‍ വ്യാമോഹം ഉണ്ടാക്കാനുള്ള ചില തല്പരകക്ഷികളുടെ വാക്യങ്ങള്‍ മാത്രമാണ് ഇതൊക്കെ. ദേശീയപൗരത്വറജിസ്റ്ററിനെ പൗരത്വ നിയമ ഭേദഗതിയുമായി ഒരു കാരണവശാലും ബന്ധിപ്പിക്കരുത്. ദേശീയ പൗരത്വ റജിസ്റ്ററിന്‍റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചതു ഭാരതത്തിലെ പരമോന്നത കോടതിയാണ്. പല പ്രാവശ്യം കോടതി നിര്‍ദേശിച്ചു. അതിനു കാരണം, ബംഗ്ലാദേശില്‍നിന്നു ബംഗാളിലേക്കും അസമിലേക്കുമുള്ള കുടിയേറ്റങ്ങള്‍ വളരെ വ്യാപകമാവുകയും അതു വലിയ വംശീയ പ്രശ്നമായി രൂക്ഷമാവുകയും ചെയ്തതാണ്. ബംഗ്ലാദേശില്‍നിന്നു വരുന്ന മുസ്ലിംകളെ അസമിലെ മുസ്ലിംകള്‍ സ്വീകരിക്കുന്നില്ല. ഈ വംശീയ പ്രശ്നം വളരെ രൂക്ഷമാവുകയും ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കു കുടിയേറ്റക്കാര്‍ കടന്നുപോവുകയും ചെയ്യുന്ന അവസ്ഥാവിശേഷം വന്നപ്പോള്‍ അതു കലാപങ്ങള്‍ക്കും മറ്റു പല പ്രശ്നങ്ങള്‍ക്കും കാരണമായിത്തീര്‍ന്നു. അസം ഗണപരിഷത്തിന്‍റെ രൂപീകരണവും അതിനുമുമ്പ് അസമിലെ വിദ്യാര്‍ഥിപ്രസ്ഥാനങ്ങളുടെ രൂപീകരണവുമൊക്കെ സംബന്ധിച്ച ചരിത്രം നമുക്കറിയാം. അവിടെ ദശകങ്ങളായി വര്‍ധിച്ച തോതിലുള്ള കലാപമായിരുന്നല്ലോ. അതിന് അറുതി വരുത്താന്‍വേണ്ടി അടിയന്തരമായി ഭാരത സര്‍ക്കാര്‍ ദേശീയപൗരത്വ റജിസ്റ്റര്‍ ഉണ്ടാക്കണമെന്നും ആ റജിസ്റ്ററില്‍ ഉള്‍പ്പെടാത്തവരെ പുറത്താക്കണമെന്നും സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. ആ നിര്‍ദേശം നടപ്പിലാക്കുന്നതും ഇപ്പോഴത്തെ നിയമഭേദഗതിയും എങ്ങനെ ചേര്‍ത്തുപറയാന്‍ സാധിക്കും? എന്തുകൊണ്ടാണു രാജ്യത്തെ വിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥികളെപ്പോലെയുള്ളവരില്‍ നിയമത്തെക്കുറിച്ചു തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെട്ടത്? നിയമഭേദഗതി മുസ്ലിംകള്‍ക്ക് എതിരാണെന്നു വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. പക്ഷേ, മുസ്ലിം വിഭാഗത്തില്‍നിന്ന് അറിവും പഠിപ്പുമുള്ളവര്‍ വേണ്ടത്ര ഇതങ്ങനെയല്ലെന്നും ആവശ്യമില്ലാതെ കലാപം സൃഷ്ടിക്കരുതെന്നും പറയാന്‍ ഇതുവരെ രംഗത്തു വന്നിട്ടില്ല. ഇതിന്‍റെ പിന്നില്‍ ഒരു ഗൂഢാലോചനയുണ്ടെന്നു കരുതുന്നുണ്ടോ? തീര്‍ച്ചയായും. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ രാഷ്ട്രീയപരമായ നീക്കങ്ങള്‍, മത്സരങ്ങള്‍, അടിവലികള്‍ എന്നിവയൊക്കെ നടക്കും. അതെല്ലാ കാലത്തും നടന്നിട്ടുണ്ടുതാനും. പക്ഷേ, വളരെ വൈകാരികമായ മതമെന്ന വിഷയത്തെ അതിനുവേണ്ടി ഉപയോഗിച്ചാല്‍ അങ്ങനെ ഉപയോഗിക്കുന്നവര്‍ക്കുപോലും വിനാശകരമായ ഭാവി മാത്രമേ ഉണ്ടാവൂ. രാഷ്ട്രീയത്തില്‍ മതവൈകാരികത ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത് ആരാണെങ്കിലും അവര്‍ ഈ വസ്തുത മനസ്സിലാക്കേണ്ടതാണ്. ഭാരതത്തില്‍ നിലവിലുള്ള ഭരണവ്യവസ്ഥയെ അട്ടിമറിക്കാനോ അതിനെതിരായി ജനവികാരത്തെ ആളിക്കത്തിക്കാനോ ഏറ്റവും നല്ല ഉപകരണമാണു മതം. കാരണം മതം തീര്‍ത്തും വൈകാരികമാണ്. എന്നാല്‍, അതിനെ ദുരുപയോഗം ചെയ്യുന്നതു മാലപ്പടക്കത്തിനു തീ കൊടുക്കുന്നതുപോലെയാണെന്ന് ഓര്‍ക്കണം. തീ കൊടുക്കാന്‍ ഒരു ക്ഷണനേരം മതി. എന്നാല്‍, തീ കൊടുത്തുകഴിഞ്ഞാല്‍ അതിനെ നിയന്ത്രിക്കാന്‍ നമുക്കു സാധിക്കില്ല. നമ്മുടെ മുന്നില്‍ വലിയ ദൃഷ്ടാന്തങ്ങളുണ്ട്. ഭാരതത്തിന്‍റെ, പ്രത്യേകിച്ചു കേരളത്തിന്‍റെ മുന്നിലുള്ള ഏറ്റവും വലിയ ദൃഷ്ടാന്തം 1921ലെ മാപ്പിള ലഹളയാണ്. ചിലര്‍ അതിനെ മലബാര്‍ കലാപമെന്നു വിളിച്ചു. ചിലര്‍ അതിനെ സ്വാതന്ത്ര്യസമരമായിട്ടു ചിത്രീകരിച്ചു. ചിലര്‍ അതിനെ കാര്‍ഷികവിപ്ലവമായി മുദ്രകുത്തി. ഏതുവിധം ചിത്രീകരിച്ചാലും മാപ്പിളലഹള മാപ്പിളലഹളയായിരുന്നു. അതെങ്ങനെയാണ് ഉണ്ടായത്? ഖിലാഫത്ത് പ്രസ്ഥാനം ഭാരതത്തിന്‍റെ സ്വാതന്ത്ര്യസമരത്തിനു ഗുണകരമായിത്തീരും എന്ന കണക്കുകൂട്ടല്‍ മഹാത്മാഗാന്ധിക്ക് ഉണ്ടായിരുന്നു. നല്ല കാഴ്ചപ്പാടും വളരെ നല്ല ലക്ഷ്യബോധവും വെച്ചാണു ഗാന്ധിജി അങ്ങനെ പറഞ്ഞതും. പക്ഷേ, എന്തു സംഭവിച്ചു? സ്വാതന്ത്ര്യം നേടുന്നതിനായി മതം വിനിയോഗിക്കപ്പെട്ടപ്പോള്‍ മതം വൈകാരികമായി ആളിക്കത്തുകയും അത് എണ്ണമറ്റ ഹിന്ദുക്കളുടെ ഹിംസയിലേക്കു നീങ്ങുകയും ചെയ്തു. അവസാനം അതു നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് പട്ടാളം ഇറങ്ങേണ്ടിവന്നു. അതുണ്ടാക്കിയ മുറിവുകള്‍ ഇന്നും സമാജമനസ്സില്‍നിന്നും സമാജശരീരത്തില്‍നിന്നും ഉണങ്ങിയിട്ടില്ല. മഹാകവി കുമാരനാശാന്‍റെയും കെ.പി.കേശവമേനോന്‍റെയും ടി.കെ.മാധവന്‍റെയും ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെയും വി.എം.കൊറാത്തിന്‍റെയും ഒക്കെ കൃതികള്‍ നമ്മുടെ മുന്നില്‍ ഉണ്ടല്ലോ? ഉണങ്ങിയിട്ടില്ല എന്ന് അങ്ങ് ചൂണ്ടിക്കാണിക്കുമ്പോള്‍ ഇത് ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പുമായി മലബാര്‍ മേഖലയില്‍ പലയിടത്തും പ്രകടനങ്ങള്‍ നടന്നതായി നമ്മള്‍ വാര്‍ത്തകളിലൂടെ അറിയുകയുണ്ടായി. ഇതു ഹിന്ദുസമൂഹത്തിനിടയില്‍ ഭീതി ഉണ്ടാക്കിയിട്ടുണ്ടോ? അല്ലെങ്കില്‍ ചെറുത്തുനില്‍പ്പിനുള്ള ശ്രമം സൃഷ്ടിച്ചിട്ടുണ്ടോ? അവിടെയാണു നമ്മള്‍ ശ്രദ്ധിക്കേണ്ടത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി മതത്തെ ഉപയോഗിക്കുന്ന സമയത്ത് മതം വൈകാരികമാണെന്നും അത് ആളിക്കത്തുമെന്നും ഓര്‍ക്കണം. എവിടെ വികാരമുണ്ടോ അവിടെ വിവേകം പ്രകാശിക്കില്ല. വൈകാരികഭാവത്തെ ആളിക്കത്തിക്കാന്‍ എളുപ്പത്തില്‍ കഴിയും. എന്നാല്‍, നിയന്ത്രിക്കാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിനു നമ്മള്‍ സാക്ഷികളാണ്. ഇവിടെ വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികളും സാമൂഹ്യസംഘടനകളുമൊക്കെ പലപ്പോഴും ഹര്‍ത്താല്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, സമൂഹമനസ്സിനെത്തന്നെ വെല്ലുവിളിക്കുന്ന രീതിയില്‍ അതിഭീഷണങ്ങളായ വൃത്തികെട്ട മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന സാഹചര്യം പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലിന്‍റെ ഭാഗമായി ഉണ്ടായി. അതിലുപരി എന്താണു മതമെന്നോ രാഷ്ട്രീയമെന്നോ അറിയാത്ത കൊച്ചുകുട്ടികള്‍ ഷര്‍ട്ട് പോലും ഇടാതെ ജാഥ നയിക്കുന്നതും ആക്രോശിക്കുന്നതുമായ ചിത്രങ്ങളും മറ്റും കാണുമ്പോള്‍ എങ്ങോട്ടാണു രാഷ്ട്രം നയിക്കപ്പെടുന്നതെന്നു ചിന്തിച്ചുപോവുകയാണ്. ഇതിനു പിന്നിലുള്ള ആസൂത്രണങ്ങള്‍ എന്തൊക്കെയാണെന്നും ഗൗരവമായിട്ടു ചിന്തിക്കേണ്ട അവസ്ഥാവിശേഷമാണ് ഉള്ളത്. മാത്രവുമല്ല, അത്തരം പ്രക്ഷോഭങ്ങളെ ആളിക്കത്തിക്കാന്‍ അസത്യപ്രചരണങ്ങള്‍ നടത്തുന്നു. ഇതൊക്കെ ചെയ്യുന്നത് ആരായാലും ഇതു രാഷ്ട്രവിധ്വംസകപ്രവര്‍ത്തനമാണ്. അത് ആരംഭത്തില്‍ത്തന്നെ കണ്ടു ശക്തമായി നടപടിയെടുക്കണം. കൂടാതെ ആരുടെയെങ്കിലും അപക്വജല്പനങ്ങളെക്കൊണ്ട് ഭയപ്പെടുന്ന അവസ്ഥ നമ്മുടെ സമാജത്തിന് ഉണ്ടാവരുത്. ഭീരുത്വം ഒരിക്കലും ഭൂഷണമല്ല. 1921ലെ കലാപം ആവര്‍ത്തിക്കപ്പെടുമെന്ന ഭീഷണിയെ എങ്ങനെ കാണുന്നു? 1921ലെ കലാപം ആവര്‍ത്തിക്കപ്പെടുമെന്നു പറയുന്നതു മിഥ്യാസങ്കല്‍പത്താല്‍ മാത്രമാണ്. അക്രമമുണ്ടാക്കാന്‍ ആര്‍ക്കും കഴിയും. അധാര്‍മികബുദ്ധിയുള്ള ഏതൊരു വ്യക്തിക്കും അതുപോലെ രാഷ്ട്രവിരുദ്ധചേതന സൂക്ഷിക്കുന്നയാള്‍ക്കും അക്രമമുണ്ടാക്കാന്‍ കഴിയും. എന്നാല്‍, 1921 ഒരിക്കലും ആവര്‍ത്തിക്കപ്പെടില്ല. അന്നത്തെ സമൂഹസ്ഥിതിയല്ല ഇന്നത്തെ സമൂഹസ്ഥിതി. അന്നത്തെ പ്രതികരിക്കാത്ത സമൂഹമല്ല ഇന്നത്തെ സമൂഹം. അന്ന് അടിയോ വെട്ടോ കിട്ടിയാല്‍ ഓടിപ്പോകുന്ന സമൂഹമായിരുന്നെങ്കില്‍ ഇന്ന് അങ്ങനെയല്ല. എല്ലാ സമൂഹങ്ങളിലും അത്രയ്ക്കധികം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ 1921 ആവര്‍ത്തിക്കുമെന്നൊക്കെ പറയുന്നത് അപക്വവും രാഷ്ട്രത്തിന്‍റെ നിലനില്‍പിനു തന്നെ വിഘാതമാകുന്നതുമായ പരാമര്‍ശങ്ങളാണെന്നു മനസ്സിലാക്കാനേ സാധിക്കൂ. അത്തരം ശക്തികളെ ഒറ്റപ്പെടുത്തുകയും അങ്ങനെ പറയുന്നവരെ കര്‍ശനമായ നിയമത്തിന്‍റെ പിടിയില്‍ കൊണ്ടുവരികയും ചെയ്യേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് എസ്.ഡി.പി.ഐ. നേതാവ് പ്രസംഗിക്കുകയുണ്ടായി, ഇവിടെ സമാധാനം പുലരണമെങ്കില്‍ ഞങ്ങള്‍ വിചാരിക്കണമെന്ന്. ഇത്രയും ധാര്‍ഷ്ട്യത്തോടെ പ്രസംഗിച്ച എസ്.ഡി.പി.ഐയുടെ ദേശീയ അധ്യക്ഷനെതിരെ പൊലീസിന്‍റെ ഭാഗത്തുനിന്നു ചെറിയ നടപടി പോലും ഉണ്ടായില്ല? ഇതാണു പ്രധാനപ്പെട്ട ഒരു വിഷയം. ഇവിടുത്തെ നിയമവ്യവസ്ഥ കുറ്റവാളികള്‍ യഥാസമയം ശിക്ഷിക്കപ്പെടാത്ത ഒരു അവസ്ഥയിലേക്കു പോവുകയാണെങ്കില്‍, നിയമപരിപാലനം വേണ്ടതുപോലെ നടക്കാത്ത അവസ്ഥ വരികയാണെങ്കില്‍, ആര്‍ക്കും എന്തും എങ്ങനെയും ആകാമെന്ന സ്ഥിതിവിശേഷമാണുണ്ടാവുക. ഇതിലൂടെ നിയമവാഴ്ച ഇല്ലാതാക്കുകയാണ്. അതിന്‍റെ അര്‍ഥം ഭാരതത്തില്‍ പ്രശ്നമുണ്ടാക്കണം, ഇവിടെ ആകെ കലങ്ങണം എന്നതാണു ലക്ഷ്യമെന്നാണ്. ഇവിടെയൊരു സുസ്ഥിരഭരണം ഉണ്ടാവാന്‍ പാടില്ല. അഥവാ, ഭരണാധികാരികള്‍ ചെയ്യുന്നതു മുഴുവന്‍ തെറ്റാണെന്നു വരുത്തണം. അതു രാഷ്ട്രീയ മാനങ്ങള്‍ വെച്ചു ചെയ്യുകയാണെങ്കില്‍ നമുക്കു കുറച്ചെങ്കിലും അനുവദിക്കാം. എന്നാല്‍, അതിനു വളരെ വൈകാരികമായ, കത്തിച്ചുകഴിഞ്ഞാല്‍ തീയണയ്ക്കാന്‍ ബുദ്ധിമുട്ടുള്ള മതത്തെ കൂട്ടുപിടിക്കുക എന്നത് അക്ഷന്തവ്യമായ അപരാധമാണ്. ഇത് ഏവരും, വിശേഷിച്ചു മുസ്ലീം സഹോദരങ്ങള്‍ തിരിച്ചറിയണം. 1921ലെ കലാപം ആവര്‍ത്തിക്കില്ല എന്നു പറഞ്ഞുവല്ലോ. എന്നാല്‍, അപക്വമായ ആഹ്വാനം ഒരുവശത്തുനിന്ന് ഉണ്ടാകുമ്പോള്‍ ബന്ധപ്പെട്ട മതനേതൃത്വവും മുതിര്‍ന്ന വ്യക്തികളും അതിനെ തടയാന്‍ ശ്രമിക്കുന്നില്ല എന്നത് എങ്ങനെ നോക്കിക്കാണണം? 1921ലേതുപോലെ കലാപം ഉണ്ടാവില്ല എന്നല്ല ഞാന്‍ പറഞ്ഞത്. കലാപമുണ്ടായാല്‍ അന്നത്തെപ്പോലെയാവില്ല എന്നാണു പറഞ്ഞത്. കാരണം, സ്വന്തം സ്ഥലവും വീടും വീട്ട് അന്യപ്രദേശങ്ങളിലേക്ക് ഏകപക്ഷീയമായി ഓടിപ്പോകുന്ന സാഹചര്യമാണ് മാപ്പിള കലാപകാലത്ത് ഉണ്ടായത്. ഇന്നത്തെ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ ഉള്ളവര്‍ തെക്കന്‍ കേരളത്തിലേക്കും വടക്കന്‍ കേരളത്തിലേക്കും ഓടിപ്പോകുന്ന അവസ്ഥയാണ് അന്ന് ഉണ്ടായത്. ടിപ്പുവിന്‍റെ പടയോട്ടത്തെയും അക്രമങ്ങളെയും തുടര്‍ന്നും അങ്ങനെത്തന്നെയാണ് ഉണ്ടായത്. വടക്കു തളിപ്പറമ്പ് ഭാഗത്തേക്കാണു വളരെയധികം പേര്‍ ഓടിപ്പോയത്. ആ അവസ്ഥയല്ല ഇനിയുണ്ടാവുക. കൂടുതല്‍ അക്രമങ്ങളും ചെറുത്തുനില്‍പും ഉണ്ടാവും. ആക്രമണങ്ങള്‍ക്കു പ്രത്യാക്രമണങ്ങളും ഉണ്ടാവും. ആളും സമ്പത്തും നഷ്ടമാവും. അതു സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കും. അതിനാല്‍ത്തന്നെ ഹിന്ദു, മുസ്ലീം എന്ന രീതിയില്‍ ചേരിതിരിവല്ല നമുക്കു വേണ്ടത്. സന്തോഷപ്രദമായ രാഷ്ട്രത്തില്‍ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമൊക്കെ ഒത്തൊരുമിച്ചു സഹവസിക്കുന്ന സാഹചര്യമാണു വേണ്ടത്. അതു മാത്രമേ രാഷ്ട്രത്തിന്‍റെ സ്വസ്ഥതയ്ക്കും ശാന്തിക്കും പുരോഗതിക്കും അഖണ്ഡതയ്ക്കും ഉതകൂ. മതാടിസ്ഥാനത്തിലുള്ള വിഭജനത്തിനൊരുങ്ങുന്ന ശക്തികളെ ഒറ്റപ്പെടുത്തേണ്ടതു സമൂഹത്തിന്‍റെ കര്‍ത്തവ്യമാണ്. ഈ വിഷയത്തില്‍ ഇസ്ലാമിക പണ്ഡിതډാര്‍ ഇടപെടേണ്ടതുണ്ട്. പൗരത്വ ഭേദഗതി നിയമം പഠിച്ച് അതില്‍ ഇസ്ലാമിക വിരുദ്ധമായി ഒന്നുമില്ലെന്നു മനസ്സിലാക്കി മതപ്രസംഗങ്ങളിലൂടെയും മറ്റും അവര്‍ ആഹ്വാനം ചെയ്യേണ്ടതാണ്. കാരണം, ഇസ്ലാമിക സമൂഹമനസ്സിനെ സ്വാധീനിക്കാന്‍ ഇസ്ലാമിക പണ്ഡിതന്‍മാര്‍ക്കാണു കൂടുതല്‍ സാധിക്കുക. ഈ വിഷയത്തില്‍ ദില്ലി ഇമാമിനെപ്പോലുള്ളവരുടെ നിലപാടുകള്‍ സ്വാഗതാര്‍ഹമാണ്, മാതൃകാപരമാണ്. നിയമഭേദഗതിയില്‍ എന്തെങ്കിലും ന്യൂനതയുണ്ടെങ്കില്‍ അതു രാഷ്ട്രീയപരമായി ചര്‍ച്ച ചെയ്യേണ്ട വിഷയവുമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിടുന്നു, കലാപത്തിനു കോപ്പുകൂട്ടുന്നു, ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നു. ഇവരുടെയൊക്കെ അജണ്ട എന്താണ്? ഇവരുടെ അജണ്ട എന്താണെന്നതിനേക്കാള്‍ ആരൊക്കെയാണ് ഇവരെ സ്പോണ്‍സര്‍ ചെയ്യുന്നത് എന്നാണു നമ്മള്‍ ഗൗരവമായി ചിന്തിക്കേണ്ടത്. പിന്നില്‍ ആരാണെന്നു നമുക്കറിയില്ല. പലപ്പോഴും മുന്നില്‍ വന്നാടുന്ന പാവകളെയേ നാം കാണുന്നുള്ളൂ. പിന്നില്‍ ചരടുവലിക്കുന്ന ശക്തികളെ നാം കാണാറില്ല. ഇവിടെയും എന്താണു പൗരത്വ(ഭേദഗതി)നിയമം, അതിലെ വകുപ്പുകള്‍ എന്തൊക്കെയാണ്, അത് എങ്ങനെ ഭാരതീയസമൂഹത്തെ ഗുണകരമായും ദോഷകരമായും ബാധിക്കുന്നു എന്നീ വിഷയങ്ങളില്‍ യാതൊരറിവും ഇല്ലാത്ത വ്യക്തികളാണു കേവലം സങ്കുചിതതാല്പര്യങ്ങളാല്‍ പ്രേരിതമായി രാഷ്ട്രവിധ്വംസകപ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ട് അഴിഞ്ഞാടുന്നത്. ആഭ്യന്തര കലാപത്തിനു സമാനമായ സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഉള്ളതിലധികം വ്യാപ്തിയില്‍ പല മാധ്യമങ്ങളും അതിനെ പ്രചരിപ്പിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ നടക്കുന്ന പ്രസംഗങ്ങള്‍ രാജ്യത്ത് ഇസ്ലാം സമൂഹത്തിന് അപകടകരമായി എന്തോ സംഭവിച്ചു എന്നു തോന്നിപ്പിക്കുന്ന രീതിയിലാണ്. രാഷ്ട്രവിധ്വംസകശക്തികള്‍ ഒരുമിക്കുന്ന കാഴ്ചയാണ് ഉള്ളത്. എത്രത്തോളം സത്യമാണെന്ന് അറിയില്ലെങ്കിലും ഇപ്പോള്‍ വാട്സാപ്പിലൂടെയും മറ്റും കൈമാറി വരുന്ന ചില വീഡിയോ ക്ലിപ്പിങ്ങുകളില്‍ റെയില്‍വേ പാളങ്ങളടക്കം നശിപ്പിക്കുന്ന കാഴ്ചകളാണു കാണുന്നത്. കൊച്ചുകുട്ടികളടക്കം ദണ്ഡും മറ്റും എടുത്തുകൊണ്ടു ട്രെയിനുകള്‍ ആക്രമിക്കുന്ന കാഴ്ചകള്‍ കാണുന്നു. അതിലുപരി, കേരളത്തില്‍ ഹര്‍ത്താലിന്‍റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്ന കാഴ്ചകള്‍ കണ്ടു. ഇതൊക്ക എന്തിനുവേണ്ടി? എന്നു മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചില പ്രസംഗങ്ങള്‍ കേട്ടുകഴിഞ്ഞാല്‍ സാമാന്യ മുസ്ലിം സഹോദരങ്ങള്‍ക്കു തീര്‍ത്തും വൈകാരികമായ ഭാവം വളരുകയും അവര്‍ രാഷ്ട്രവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാക്കപ്പെടുകയും ചെയ്യും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഒരിക്കലെങ്കിലും നിയമം വായിച്ചിട്ടുണ്ടാവുമെന്നാണു ഞാന്‍ കരുതുന്നത്. അവര്‍ ഇംഗ്ലീഷ് അറിയാത്തവരല്ല. പിന്നെയെന്തിനുവേണ്ടിയാണ് ഇത്? ഭരണവ്യവസ്ഥയെ അട്ടിമറിക്കാന്‍ വേണ്ടിയാണോ? എങ്കില്‍ ജനാധിപത്യപരമായ മറ്റു വഴികള്‍ പലതുമുണ്ട്. അതല്ല, ആഭ്യന്തര കലാപമുണ്ടാക്കാനാണോ? എങ്കില്‍ പറയാനുള്ളത്, നഷ്ടപ്പെടാനുള്ളത് ഒരാള്‍ക്കു മാത്രമായിരിക്കില്ല എന്നാണ്. മാലപ്പടക്കത്തിനു തീ കൊടുക്കാന്‍ അവിവേകത്തിന്‍റെ ഒരു തീപ്പെട്ടിക്കമ്പു മതി. എന്നാല്‍, അതിനെ കെടുത്താന്‍ നമുക്കു സാധിക്കില്ല. അതുകൊണ്ട് ഹിന്ദുവായാലും മുസല്‍മാനായാലും ക്രിസ്ത്യാനിയായാലും ആരായാലും ശരി, ഓരോ വാക്കും വിവേകത്തോടെ പറയുക എന്നതാണു അനുവര്‍ത്തിക്കേണ്ട രീതി. അതിനുപകരം തീര്‍ത്തും സമൂഹകലാപം വളര്‍ത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. വ്യാജപ്രചരണം നടത്തുന്നതില്‍ ഒരുവിഭാഗം മാധ്യമങ്ങളും പങ്കാളികളാകുന്നു. (ജാമിയ മിലിയ സര്‍വകലാശാലാ) ക്യാംപസില്‍ വിദ്യാര്‍ഥികളെ പൊലീസ് വെടിവെച്ചുകൊന്നു എന്നു പോലും വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് അതു വ്യാജമാണെന്നു തെളിഞ്ഞു. ഇത്തരത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍കൂടി കൂട്ടുനില്‍ക്കുമ്പോള്‍ അതു സമൂഹത്തില്‍ എത്രമാത്രം ദോഷമാണ് ഉണ്ടാക്കുന്നത്? സമൂഹമനസ്സിനെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കാണു ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍ക്ക് ഉള്ളത്. അവര്‍ രാഷ്ട്രത്തിന്‍റെ അഖണ്ഡതയും ഉയര്‍ച്ചയും മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചാല്‍ മാത്രമേ മാധ്യമധര്‍മമാകൂ. അല്ലെങ്കില്‍ മാധ്യമവിധര്‍മമാണ്. മാധ്യമവിധര്‍മമാണു നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ചെയ്യുന്നതിന്‍റെ ഫലം എന്തായിരിക്കും എന്നു മനസ്സിലാക്കുന്നില്ല. വൈകാരികമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ജാമിയ മിലിയ സര്‍വകലാശാലയില്‍ പൊലീസ് നടപടിയില്‍ വിദ്യാര്‍ഥികള്‍ മരിച്ചു എന്ന അത്യന്തവിനാശകരമായ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത് മലയാളിയായ മാധ്യമപ്രവര്‍ത്തകനാണ്. ഇതെന്തെല്ലാം പ്രശ്നങ്ങള്‍ക്കു വഴിമരുന്നിട്ടു! അര്‍ധരാത്രി തന്നെ പ്രതിഷേധപ്രകടനങ്ങളും രാഷ്ട്രവിരുദ്ധമായ ആക്രോശങ്ങളും ഉണ്ടായി. തിരുവനന്തപുരത്ത് പ്രതീകാത്മകമായ മയ്യത്ത് നമസ്കാരം നടന്നു. ഇസ്ലാമിക ആചാരത്തില്‍പ്പോലും വിശ്വാസമില്ലാത്തവരല്ലേ അങ്ങനെ ചെയ്യൂ. ഇതെല്ലാം എങ്ങോട്ടുള്ള പോക്കാണ്? ഈ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവന് എന്തു ശിക്ഷയാണ് സര്‍ക്കാര്‍ നല്‍കിയത്? ശക്തമായ ശിക്ഷാനടപടി അയാള്‍ക്കെതിരെ ഉണ്ടായേ മതിയാവൂ. ഇത് ഈ വിഷയത്തില്‍ മാത്രമല്ല. തുടര്‍ച്ചയായി ഇതു തന്നെയാണു നടക്കുന്നത്. ഉദാഹരണം പറഞ്ഞാല്‍, പശുവിനെ കൊന്നതിന്‍റ പേരില്‍ കൂട്ടമായി വേട്ടയാടപ്പെട്ടു എന്ന് എത്ര വാര്‍ത്തകളാണു വന്നുകൊണ്ടിരുന്നത്? അതിന്‍റെ വസ്തുതകള്‍ പരിശോധിച്ചാല്‍ അങ്ങനെ ഉണ്ടാവുകയുമില്ല. ഇതൊക്കെ ഉത്തരഭാരതത്തിലാണു നടക്കുന്നതായി പറയപ്പെടുന്നത്. എന്നാല്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നത്. അതേസമയം, കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ നടക്കുന്നത് ഇവിടുത്തെ മാധ്യമങ്ങള്‍ കാണുന്നുമറിയുന്നുമില്ല. ആള്‍ക്കൂട്ട കൊലപാതകങ്ങളും ശരീരാംഗങ്ങളെ ഛേദിച്ചുകൊണ്ടുള്ള കൊലപാതകങ്ങളും കൂട്ടബലാല്‍സംഗങ്ങളും ഒന്നും അവര്‍ക്കു വിഷയങ്ങളല്ല. ബംഗാളില്‍ നടക്കുന്ന വംശീയ ഹത്യകള്‍ മലയാളിമാധ്യമങ്ങളേറെയും അറിയുന്നതേയില്ല! ഏകപക്ഷീയമായി ഒരു സമൂഹത്തിനു വളരെ വിരുദ്ധമായി വരുന്ന നിലയിലും മറ്റൊരു സമൂഹത്തിനുള്ളില്‍ വിപരീതമായ ഭാവത്തെ വളര്‍ത്തുന്ന രീതിയിലും താല്‍ക്കാലിക ലാഭം ഉദ്ദേശിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്നതു രാഷ്ട്രത്തിന്‍റെ നിലനില്‍പിനു വിഘാതമാണെന്ന യാഥാര്‍ഥ്യം മാധ്യമങ്ങളും ബന്ധപ്പെടുന്ന രാഷ്ട്രീയക്കാരുമൊക്കെ മനസ്സിലാക്കുന്നില്ലെങ്കില്‍ നമ്മുടെ രാഷ്ട്രത്തിന്‍റെ ഭാവി അപകടത്തിലാണ്. ഈ നിയമം ഒരു തരത്തിലും ബാധിക്കുന്ന സംസ്ഥാനമല്ല കേരളം. ഏതു മതത്തില്‍പ്പെട്ട വ്യക്തിയോ ആകട്ടെ, കേരളത്തിലെ ഒരു പൗരനെപ്പോലും ഈ നിയമം ബാധിക്കില്ല. എന്നാല്‍ ഇതിനെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധവും ഹര്‍ത്താലുമൊക്കെ ഉണ്ടായതു കേരളത്തിലാണ്. എന്തുകൊണ്ടാണ് അത്? ഇവിടത്തെ സവിശേഷസാഹചര്യത്തിന്‍റെ പ്രശ്നമാണോ? രാഷ്ട്രീയപക്വതയും പ്രബുദ്ധതയും ഏറെയുള്ളവരാകുമ്പോള്‍ രാഷ്ട്രത്തിന്‍റെ ഏതു ഭാഗത്തിനും ദോഷകരമാകുന്ന സ്ഥിതിഗതികള്‍ക്കെതിരെ പ്രതികരിക്കാം. അതില്‍ തെറ്റില്ല. അതു ജനാധിപത്യരീതിക്കനുസൃതമാകണം, സത്യസന്ധമാകണം എന്നേയുള്ളൂ. ഇപ്പോള്‍ ഇവിടെ നടക്കുന്നതു കേവലം സങ്കുചിതതാല്‍പര്യത്താല്‍ പ്രേരിതമായതും മതവികാരത്തെ ആളിക്കത്തിച്ചു ലാഭംകൊയ്യാനുള്ളതുമായ വ്യാജപ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. ഇനി, കേരളത്തെ ബാധിക്കുന്നില്ല എന്നു പറയുമ്പോള്‍ ഇത് ഒരു സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന നിയമമല്ല എന്ന് ഓര്‍ക്കണം. മറിച്ചു മൊത്തം ഭാരതത്തെ സംബന്ധിക്കുന്ന നിയമമാണ്. എന്നാല്‍, ബി.ജെ.പിയോ അല്ലെങ്കില്‍ ബി.ജെ.പിയുടെ സഖ്യകക്ഷികളോ അല്ല, മറിച്ച് ഭാരതത്തിലെ ഉത്തരവാദിത്തബോധമുള്ള നിയമനിര്‍മാണസഭകളായ ലോക്സഭയും രാജ്യസഭയും പാസ്സാക്കിയതാണ് ഈ നിയമം. അങ്ങനെ വരുത്തിയ നിയമഭേദഗതി ഭാരതത്തില്‍ മുഴുവന്‍ ബാധകമാണ്. എന്നിരിക്കെ ഏറ്റവും രസകരമായി തോന്നിയതു കേരള മുഖ്യമന്ത്രി നിയമം അംഗീകരിക്കില്ല എന്നു പറഞ്ഞതാണ്. ഇതു കേരളത്തില്‍ നടപ്പാക്കുന്നില്ല എന്നും പറയുന്നു. ഭരണഘടനയെക്കുറിച്ച് അല്‍പം അറിവുണ്ടെങ്കില്‍ അത്തരമൊരു പരാമര്‍ശം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയില്‍നിന്നു വരാന്‍ പാടില്ലാത്തതാണ്. കാരണം, പൗരത്വം, കറന്‍സി തുടങ്ങിയവയെല്ലാം കേന്ദ്ര വിഷയമാണ്. അതില്‍ സംസ്ഥാനങ്ങള്‍ ഒന്നും ചെയ്യാനില്ല. നിയമഭേദഗതിയെക്കുറിച്ച് ഒരു വ്യക്തിക്ക് എന്തും പറയാം. തീര്‍ച്ചയായിട്ടും പിണറായി വിജയനോ മറ്റൊരു വ്യക്തിക്കോ അതു പറയാം. എന്നാല്‍, ഭരണഘടനാപരമായി അധികാരസ്ഥാനത്തിരിക്കുന്ന വ്യക്തിക്കു പറയാന്‍ പറ്റില്ല. കാരണം, അദ്ദേഹം ഭരണഘടനയ്ക്കനുസരിച്ചേ സംസാരിക്കാന്‍ പാടുള്ളൂ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു രക്തസാക്ഷിമണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉച്ചവരെ ഒരുമിച്ചു സത്യഗ്രഹത്തില്‍ പങ്കെടുക്കുകയുണ്ടായി. ന്യൂനപക്ഷങ്ങള്‍ക്ക് ഒരു പ്രശ്നമുണ്ടാവുമ്പോള്‍ മാത്രമാണ് ഇവര്‍ ഒന്നിക്കുന്നത്. നേരത്തേ നമുക്കറിയാവുന്നതുപോലെ തീവ്രവാദിയായ മഅദനിയുടെ മോചനത്തിനുവേണ്ടി സംസ്ഥാന നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കിയിരുന്നു. ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ കാണിക്കുന്ന അമിതാവേശം എന്തുകൊണ്ട് ഭൂരിപക്ഷങ്ങളുടെ പ്രശ്നങ്ങളില്‍ ഉണ്ടാവുന്നില്ല? പ്രത്യേകിച്ച് ശബരിമല വിഷയം നമുക്കൊക്കെ അറിയാവുന്നതാണ്. അതിലൊന്നും ഇത്തരമൊരു സമീപനം ആരും സ്വീകരിച്ചില്ല? വളരെ ശ്രദ്ധേയമായ ഒരു ആശയമാണ് ഇത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചിരിക്കുന്നതു കാണുന്നതു സന്തോഷകരമാണ്. കേരളത്തിന്‍റെ പുരോഗതിക്കും രാഷ്ട്രപുരോഗതിക്കുമായി അവര്‍ ഒരുമിച്ച് ഇരുന്നിരുന്നെങ്കില്‍ നമുക്കു വളരെ സന്തോഷമാണ്. എന്നാല്‍, അതല്ല കാണുന്നത്. പ്രീണനത്തിനുവേണ്ടിയോ അഥവാ, മറ്റുള്ളതിനെ നിന്ദിക്കുന്നതിനുവേണ്ടിയോ ആണ് അവര്‍ ഒന്നിക്കുന്നത്. പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ ഈ നിയമത്തെ എതിര്‍ത്തിക്കുകയാണ്. അതു വാസ്തവത്തില്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. മാത്രമല്ല, ഇതൊക്ക ആഴത്തില്‍ വായിച്ചുപഠിക്കാന്‍ സാധിക്കാത്തവരും ഇത്തരം ജല്‍പനങ്ങളില്‍ വശംവദരാകുന്നവരുമായ സാമാന്യ ഇസ്ലാമിക സഹോദരങ്ങളുടെ ഇടയില്‍ തങ്ങള്‍ ഇവിടെനിന്നു പുറത്താക്കപ്പെടുമോ എന്ന വേവലാതി സൃഷ്ടിക്കപ്പെടുകയാണ്. അത്തരമൊരു പ്രശ്നം ഇവിടെ ഇല്ലല്ലോ. നിങ്ങള്‍ ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ മുസല്‍മാനാണോ എന്നു ചോദിച്ചിട്ടില്ലല്ലോ. ഇന്ത്യന്‍ പൗരന്‍ ഇന്ത്യന്‍ പൗരനാണ്. പൗരډാരായ ആര്‍ക്കും ഈ നിയമത്തില്‍ യാതൊരു ഭേദവും വരുന്നതല്ല. ഇന്ത്യന്‍ പൗരനല്ലാതെ കുടിയേറിയവരും നിയമവിരുദ്ധമായി താമസിക്കുന്നവരും മാത്രമാണ് ഇതിനെക്കുറിച്ചു വേവലാതിപ്പെടേണ്ടത്. അവര്‍ക്കും മറ്റു കേസുകളില്‍ ഉള്‍പ്പെടാത്ത കാലത്തോളം സ്വാഭാവികമായി ഇവിടെ നിലനില്‍ക്കുന്ന നിയമവ്യവസ്ഥ അനുസരിച്ചു പൗരത്വം നേടാം. മുഖ്യമന്ത്രിയും അതുപോലെ ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവുമൊക്കെ അപക്വമായ ആശയങ്ങള്‍ക്കു കൂട്ടുനില്‍ക്കുക എന്നു പറഞ്ഞാല്‍ അത് അങ്ങേയറ്റം രാഷ്ട്രദ്രോഹകരമാണ്. വെറുതേ ഒച്ചവെച്ചു പ്രസംഗിച്ചതുകൊണ്ടു പ്രയോജനമില്ല. നിയമത്തില്‍ പ്രശ്നമുണ്ടെങ്കില്‍ അതൊരു ആശയസംവാദത്തിലൂടെ തെളിയിക്കട്ടെ. അതു കേന്ദ്രത്തെ ബോധ്യപ്പെടുത്തട്ടെ. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയല്ലല്ലോ ഇതു പാസാക്കിയത്. ഭാരതത്തിന്‍റെ നിയമനിര്‍മാണത്തിന്‍റെ രണ്ടു സഭകളാണു പാസ്സാക്കിയത്. അവിടെയുള്ളത് ഏതെങ്കിലും ഒരു പാര്‍ട്ടി മാത്രമല്ല. എത്രയോ പ്രാവശ്യം ഭേദഗതിക്കു വിധേയമായതാണു നമ്മുടെ സിറ്റിസണ്‍ഷിപ് ആക്റ്റ്. 1955ല്‍ പാസ്സാക്കിയതു മാത്രമല്ല. അതിനുശേഷം എത്ര ഭേദഗതികള്‍ വന്നു! 1986ലും 1992ലും 2003ലും 2005ലും ഭേദഗതികള്‍ വന്നിട്ടുണ്ടല്ലോ? ഇവിടെ ഏറ്റവും രസകരമായ വിഷയം ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത അഭയാര്‍ഥികളുടെ പ്രശ്നം ബംഗാളില്‍ രൂക്ഷമായിട്ടുണ്ടെന്നും അതൊരു വലിയ വംശീയ പ്രശ്നത്തിലേക്കു നീങ്ങുന്നുണ്ടെന്നും ഇതില്‍ അടിന്തരമായി നിയമനിര്‍മാണം നടത്തി ശുദ്ധീകരണം നടത്തണമെന്നും ഉള്ള ആവശ്യം സി.പി.എം. ഉന്നയിച്ചിട്ടുണ്ട് എന്നതാണ്. അന്ന് ഡോ. മന്‍മോഹന്‍ സിങ്ങായിരുന്നു ഭാരതത്തിന്‍റെ പ്രധാനമന്ത്രി. അതിനുമുമ്പ് അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ കോണ്‍ഗ്രസ്സും ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, സി.പി.എം. തുടങ്ങിയ കക്ഷികള്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ട ഒരു നടപടി ഇന്നത്തെ സര്‍ക്കാര്‍ ചെയ്യുമ്പോള്‍ അതിന് എതിരു നില്‍ക്കുക എന്നു പറയുന്നതു യുക്തിക്കനുസരിച്ചു മനസ്സിലാക്കാന്‍ കഴിയില്ല. അതോടൊപ്പം, കേരളത്തിലെ ഭരണ, പ്രതിപക്ഷ കക്ഷികള്‍ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചു കൈക്കൊള്ളുന്ന നിലപാടു കാണുമ്പോള്‍ മുമ്പുണ്ടായിട്ടുള്ള ചില അനുഭവങ്ങള്‍ ഓര്‍ത്തുപോവുകയാണ്. 2003ല്‍ മാറാട് കടപ്പുറത്ത് എട്ടു പേര്‍, അവര്‍ ഹിന്ദുക്കളായിപ്പോയി, അതിഭീകരമായ രീതിയില്‍ ഏകപക്ഷീയമായ അക്രമത്തിലൂടെ കൊല്ലപ്പെട്ടിരുന്നല്ലോ. കലാപത്തില്‍ അക്രമം സ്വാഭാവികമാണ്. എന്നാല്‍ മാറാട് നടന്നതു കലാപമായിരുന്നില്ല. ഏകപക്ഷീയമായ കൊലപാതകമായിരുന്നു. ഹിന്ദുസമൂഹം വല്ലാതെ ദുഃഖിച്ച സംഭവമാണ് അത്. ഈ സംഭവത്തെ അപലപിക്കൂ എന്ന് കേരള നിയമസഭയിലെ 140 എം.എല്‍.എമാരോടും ഹിന്ദുസമൂഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു എം.എല്‍.എ. പോലും പ്രതികരിക്കുകയുണ്ടായില്ല. കൂട്ടക്കൊലയ്ക്കെതിരെ പോലും പ്രതികരിക്കാത്ത സമൂഹമാണു കേരളം. അതേ മനസ്സാണ് ഇന്നും കാണുന്നത്. ഇവര്‍ എന്താണു ലക്ഷ്യമാക്കുന്നതെന്നു മനസ്സിലാകുന്നില്ല. ഭരണകൂടത്തിനും ഇതില്‍ പങ്കില്ലേ? മുഖ്യമന്ത്രി തന്നെ ലൈസന്‍സ് കൊടുത്തിരിക്കുകയാണ്, നിയമം നടപ്പാക്കില്ല എന്നു പറഞ്ഞുകൊണ്ട്. തീര്‍ച്ചയായിട്ടും. ഭാരതത്തിലെ നിയമത്തിനെതിരെ ഭരണഘടനയനുസരിച്ചു സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി തന്നെ പറയുക എന്നു പറയുമ്പോള്‍ നിയമവാഴ്ചയുടെ ലംഘനത്തിന് അദ്ദേഹം അറിഞ്ഞോ അറിയാതെയോ പ്രേരണ കൊടുക്കുകയാണ്. മുഖ്യമന്ത്രി ഭരണഘടനാപരമായി അധികാരമേറ്റെടുത്ത വ്യക്തിയാണ്. ഒരു വ്യക്തിക്ക് എന്തുവേണമെങ്കിലും പറയാം. എന്നാല്‍, അത്തരം പദവികളില്‍ ഇരിക്കുമ്പോള്‍ ഭരണഘടനയ്ക്കനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാനും പറയാനും പാടുള്ളൂ. ഏതു സംസ്ഥാനത്തിനാണ് ഒരു സെന്‍ട്രല്‍ ആക്റ്റ് നടപ്പാക്കാനാകില്ല എന്നു പറയാന്‍ കഴിയുക? അങ്ങനെയെങ്കില്‍ ഞങ്ങള്‍ ഇന്ത്യന്‍ യൂണിയനല്ല എന്നു പറയേണ്ടിവരും. ഇതു വേറെത്തന്നെ ഒരു രാഷ്ട്രമാണെങ്കില്‍ ശരിയാണ്, പറയാം. അല്ലാത്തതു വിഡ്ഢിത്തമെന്നല്ലാതെ എന്താണു പറയുക? ഇനി അങ്ങനെ വല്ല നീക്കവുമുണ്ടോ, ഇവര്‍ക്കൊക്കെ? ഏതായാലും കേരളം മലബാര്‍ സ്റ്റേറ്റും കേരള സ്റ്റേറ്റുമായി വിഭജിക്കണമെന്ന് ആവശ്യപ്പെടുന്ന നീക്കങ്ങളൊക്കെ ഉണ്ടായിരുന്നല്ലോ. അതുപോലെ കേരളത്തെ പ്രത്യേക രാഷ്ട്രമായി രൂപപ്പെടുത്താനുള്ള പ്ലാന്‍ ഉണ്ടോ എന്നു നമുക്കു നോക്കിക്കാണാം എന്നല്ലാതെ എന്തു പറയാനാണ്! മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം സത്യപ്രതിജ്ഞാലംഘനമാണെന്നു കരുതുന്നുണ്ടോ? അതു നിയമവിദഗ്ധരോടു ചോദിക്കേണ്ട വിഷയമാണ്. എന്നാല്‍, ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഭരണഘടനയ്ക്കു വിരുദ്ധമായി സംസാരിക്കുന്നതു ശരിയല്ല. പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമം രാജ്യത്താകമാനം നടപ്പാക്കേണ്ട ഉത്തരവാദിത്തം ഉണ്ടെന്നിരിക്കെ, നടപ്പാക്കില്ലെന്ന വൈകാരികതലം ഉണ്ടാക്കിത്തീര്‍ക്കുകയാണ്. അതിലും കഷ്ടമാണ് ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് ഈ നിയമത്തിനെതിരെ സംസാരിക്കുന്നത്. ഇവര്‍ നിയമം വായിച്ചുനോക്കിയിട്ടില്ലേ എന്നാണ് എനിക്കു ചോദിക്കാനുള്ളത്. ഇങ്ങനെയുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പോള്‍ നിയമം വായിച്ചുപഠിക്കാന്‍ കഴിവില്ലാത്ത സാമാന്യ മുസ്ലിം സമൂഹത്തിനു നിയമത്തില്‍ മുസ്ലിം വിരുദ്ധമായ അംശമുണ്ടെന്ന സംശയം ജനിക്കുകയും അവരില്‍ ഭീതിയുണ്ടാവുകയും ചെയ്യുന്നുണ്ട്. അപ്രകാരം ഉണ്ടാവുമ്പോള്‍ ആ ഭീതിയുടെ അന്തരീക്ഷത്തെ ദുരുപയോഗം ചെയ്യാന്‍ ഭീകരവാദിപ്രസ്ഥാനങ്ങള്‍ക്കു സാധിക്കുന്നു. ഉദാഹരണത്തിന്, കുറച്ചുകാലം മുമ്പ് കശ്മീരില്‍ ഒരു തരത്തിലും ക്ഷേത്രമല്ലാത്ത, ഉപേക്ഷിക്കപ്പെട്ട ഒരു ഷെഡ്ഡില്‍ പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നു വാര്‍ത്ത വരുന്നു. ഉടന്‍ തന്നെ ആ വാര്‍ത്ത കശ്മീരില്‍ ക്ഷേത്രത്തില്‍വെച്ചു പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നാക്കി മാറ്റുന്നു. തൊട്ടുപിറകെ നാഥനില്ലാത്ത ഹര്‍ത്താല്‍ വരുന്നു. ഏതാനും വ്യക്തികള്‍ വാട്സാപ്പിലൂടെ ആഹ്വാനംചെയ്യുകയായിരുന്നു. വിഷയം കേരളത്തിലേതല്ലെന്ന് ഓര്‍ക്കണം. കശ്മീരില്‍ നടന്നു എന്നു പറഞ്ഞ ഒരു വിഷയമാണ്. എന്നാല്‍, ഹര്‍ത്താലും അക്രമങ്ങളും കേരളത്തിലാണ് അരങ്ങേറിയത്. അന്ന് അക്രമിക്കപ്പെട്ടതു ഹിന്ദുക്കളുടെ സ്ഥാപനങ്ങളാണ്. തെരഞ്ഞുപിടിച്ച് ഹിന്ദുക്കളുടെ വാഹനങ്ങളാണു നശിപ്പിക്കപ്പെട്ടത്. ഇതു നമുക്കു മറക്കാന്‍ സാധിക്കുന്നതല്ല. കേരളം ഭീതിദമായ അന്തരീക്ഷത്തിലൂടെയാണ് ആ ദിവസം കടന്നുപോയത്. ഇതില്‍നിന്നു മനസ്സിലാക്കാനുള്ളതു മതത്തിന്‍റെ പേരുപറഞ്ഞ് എന്തുമേതും ചെയ്യാവുന്ന അവസ്ഥയിലേക്കു കേരളമനസ്സു മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ്. നമ്മുടെ തൊട്ടടുത്തുള്ള സംസ്ഥാനമായ തമിഴ്നാട്ടില്‍ തങ്ങളുടെ കോളനിയിലേക്കു മതംമാറ്റത്തിനുള്ള ശ്രമവുമായി പ്രവര്‍ത്തകര്‍ വരുമ്പോള്‍ അതിനെ ചെറുത്ത വ്യക്തിയായ രാമലിംഗത്തിന്‍റെ രണ്ടു കൈകളും കാലുകളും വെട്ടിമാറ്റിയാണു കൊലപ്പെടുത്തിയത്. എന്നാല്‍ അതിനെക്കുറിച്ച് ഏറെ സംസാരിക്കാനോ ഹര്‍ത്താല്‍ നടത്താനോ കേരളത്തില്‍ ആരും ഉണ്ടായിട്ടില്ല. കേരളീയമാധ്യമങ്ങളില്‍ ആ വാര്‍ത്ത വിഷയമായതേ യില്ല. എന്നിരിക്കെ, സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളെയും സമാനമായ രീതിയില്‍ സമീപിക്കുന്ന രീതിയല്ല ഇന്നത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ അവലംബിക്കുന്നതെന്നു പറയാതിരിക്കാന്‍വയ്യ. ഈ മാധ്യമങ്ങളാണു സമൂഹമനസ്സിനെ ഇത്രമാത്രം വികൃതവും വികലവുമാക്കുന്ന ഒരു ഘടകം. മറ്റൊന്ന്, നിലനില്‍ക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ക്കൂടുതല്‍ അപകടകരമായ ഇടപെടല്‍ നടത്തി തങ്ങള്‍ക്കു സ്വാര്‍ഥം കൊയ്യാം എന്നു വിചാരിക്കുന്ന രാഷ്ട്രീയക്കാരാണ്. ഏതു രാഷ്ട്രീയക്കാരായാലും അവര്‍ ഒരു വസ്തുത മനസ്സിലാക്കണം: മതത്തിന്‍റെ വൈകാരികതയെ വളര്‍ത്തിക്കൊണ്ട് തങ്ങള്‍ക്കു രാഷ്ട്രീയം വളര്‍ത്താമെന്നു വിചാരിച്ചാല്‍ ഒരു ഘട്ടം വരെ മാത്രമേ മതശക്തികള്‍ കൂടെയുണ്ടാവൂ. അതു കഴിഞ്ഞാല്‍ മതത്തെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ച പാര്‍ട്ടിയുടെ പ്രവര്‍ത്തകരായ മതക്കാരെക്കൂടി മതശക്തികള്‍ കൊണ്ടുപോകും. മതത്തെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ച പാര്‍ട്ടി ഒന്നുമല്ലാതായിത്തീരും. ഈ അപ്രസക്തമായ സ്ഥിതി നോക്കി നാളെ ദുഃഖിക്കേണ്ടിവരും ഇന്നു മതങ്ങളെ ദുരുപയോഗം ചെയ്തും മതവികാരം ആളിക്കത്തിച്ചും താല്‍ക്കാലിക രാഷ്ട്രീയലാഭം നേടിയെടുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാര്‍. കേരളത്തിലെ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഇതുതന്നെയാണു ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അങ്ങയ്ക്കു തോന്നുന്നുണ്ടോ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍, പ്രത്യേകിച്ചു സി.പി.എമ്മില്‍, പ്രവര്‍ത്തിക്കുന്ന എത്രയോ ചെറുപ്പക്കാരുമായി നമുക്കു ബന്ധമുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ സി.പി.എമ്മുകാരായ ആയിരക്കണക്കിനു യുവാക്കള്‍ കൊളത്തൂര്‍ അദ്വൈതാശ്രമവുമായി ബന്ധപ്പെടുന്നവരാണ്. അവരൊക്കെ പാര്‍ട്ടിയുടെ ഇന്നത്തെ പോക്കില്‍ വളരെ വേദനിക്കുന്നവരാണ്. എന്നാല്‍, അവരുടെ ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്നതാണു മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന വികാരം. അതുകൊണ്ടുതന്നെ തല്‍ക്കാലം പാര്‍ട്ടി വിടു കയുമില്ല. അതേസമയം, ഇന്നത്തെ പാര്‍ട്ടിനടത്തിപ്പില്‍ അവര്‍ അസ്വസ്ഥര്‍ മാത്രമല്ല, ദുഃഖിതരുമാണ്. അതാകട്ടെ, ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലതാനും. ഏതാനും വര്‍ഷങ്ങളായി ഈ ചിന്താഗതി നിലനില്‍ക്കുന്നു. ഉദാഹരണത്തിന് ശബരിമലയ്ക്ക് കറുത്ത മുണ്ടുടുത്തു മാലയിട്ടു പോകരുതെന്നു മുമ്പ് പാര്‍ട്ടി പ്ലീനത്തെത്തുടര്‍ന്നു വലിയ പ്രസ്താവമുണ്ടായി. ഗൃഹപ്രവേശനത്തിനു ഗണപതിഹോമം ചെയ്യരുതെന്നു പറഞ്ഞു. അതേസമയത്ത് പാര്‍ട്ടിസമ്മേളനങ്ങളില്‍ മുസ്ലിംകള്‍ക്കു നമസ്കരിക്കുന്നതിനായി പ്രത്യേക ചേംബര്‍ ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഇതൊക്കെ കണ്ടു ദുഃഖിതരായ എത്രയോ പേര്‍ നമ്മളെ സമീപിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ തുടര്‍ച്ചയായുള്ള നടപടികള്‍ ഒരു മതത്തിനുമാത്രം എതിരാവുകയും മറ്റുള്ള മതങ്ങള്‍ക്ക് അനുകൂലമാവുകയും ചെയ്യുന്ന യാഥാര്‍ഥ്യം മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കുക തന്നെ ചെയ്യും. ഈ പ്രവര്‍ത്തനശൈലി പാര്‍ട്ടി തിരുത്തണം. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നന്നാകണമെന്ന് ആഗ്രഹിക്കുന്ന ആളാണു ഞാന്‍. എനിക്കു പ്രത്യേക പാര്‍ട്ടിയില്ല. ദേശീയ അജണ്ടയുള്ള പാര്‍ട്ടികളൊക്കെ നന്നാവണം എന്നുള്ള സങ്കല്‍പമാണ് ഉള്ളത്. ബി.ജെ.പി. നന്നാവണം, കോണ്‍ഗ്രസ് നന്നാവണം, സി.പി.എം. നന്നാവണം, സി.പി.ഐ. നന്നാവണം. ദേശീയ ബോധമുള്ളതും ദേശീയ അജണ്ടയുള്ളതുമായ പാര്‍ട്ടികള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ശക്തമായ ഭരണപക്ഷവും ശക്തമായ പ്രതിപക്ഷവും ഉള്ള നല്ല ജനാധിപത്യ സംവിധാനം നിലനില്‍ക്കൂ. ദേശീയ അജണ്ടയില്‍നിന്ന് ഇവരൊന്നും പിന്നോക്കം പോകരുത്. എന്നാല്‍, ഇവരൊക്കെ ചെയ്യുന്നത് അതാണ്. ദേശീയ അജണ്ടയില്‍നിന്നു പിന്നോക്കം പോവുകയും താല്‍ക്കാലിക മതപ്രീണനത്തിന്‍റെ മാര്‍ഗത്തില്‍ സ്വയം നാശത്തിന്‍റെ വഴി തേടുകയുമാണ്. അതു പാര്‍ട്ടികള്‍ തിരുത്തേണ്ടതാണ്. ഇത്രയൊക്കെ കോലാഹലങ്ങള്‍ ഉണ്ടായെങ്കിലും മതരാഷ്ട്രങ്ങളില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ നേരെ നടക്കുന്ന പീഡനങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ പൗരത്വ നിയമ ഭേദഗതി സഹായകമല്ലേ? തീര്‍ച്ചയായിട്ടും. എപ്പോഴും നമ്മുടെ സമൂഹത്തില്‍ ഉണ്ടാവേണ്ടത് ആരോഗ്യകരമായ ചര്‍ച്ചകളാണ്. ഇപ്പോള്‍ ലോകനിലവാരത്തില്‍ ആരോഗ്യകരമായ ചര്‍ച്ചയുണ്ടാവാന്‍ ഈ നിയമഭേദഗതി ഉപകരിച്ചിട്ടുണ്ട്. കൂടുതല്‍ ഉപകരിക്കുകയും ചെയ്യും. അതിനുള്ള സംവാദങ്ങളാണു നമ്മള്‍ കൂടുതലായി നടത്തേണ്ടത്. എന്തായാലും ആശയപരമായ സംവാദം ഇക്കാര്യത്തില്‍ ഉണ്ടാവുമെന്നു പ്രത്യാശിക്കാം, അല്ലേ? ഉണ്ടാവണം. മാത്രവുമല്ല ഇത് നിയമമായിക്കഴിഞ്ഞു. ബില്ലായിരിക്കെ വലിയ ആശയപരമായ ചര്‍ച്ചകള്‍ പാര്‍ലമെന്‍റില്‍ നടന്നിരുന്നു. പ്രസിഡന്‍റിന്‍റെ ഒപ്പു ലഭിച്ചതോടെ ഇതു നിയമമായി. ഇനി ആകെയുള്ള വഴി സുപ്രീം കോടതിയില്‍ ഇതിനെ ചോദ്യംചെയ്യാമെന്നതാണ്. എന്നാല്‍, സുപ്രീം കോടതി അംഗീകരിച്ചാല്‍ മാത്രമേ നിയമമാകൂ എന്ന വിഡ്ഢിത്തങ്ങളൊക്കെ ചില കോണുകളില്‍നിന്നു പറഞ്ഞുകേള്‍ക്കുന്നുണ്ട്. അതു നിയമത്തെക്കുറിച്ചും ഭാരതത്തിന്‍റെ സംവിധാനത്തെക്കുറിച്ചും അല്‍പംപോലും അറിയാതെയുള്ള ജല്‍പനമാണെന്നേ പറയാന്‍ കഴിയൂ. കാരണം, ഭാരതത്തില്‍ നിയമമാകുന്നതു രണ്ടു നിയമനിര്‍മാണസഭകളും ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയും പ്രസിഡന്‍് ഒപ്പുവെക്കുകയും ചെയ്യുന്നതോടെയാണ്. അല്ലാതെ കോടതിക്കു പങ്കില്ല. കോടതിയില്‍ ചോദ്യംചെയ്യാം. ചോദ്യംചെയ്താല്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി നിഗമനത്തില്‍ എത്തും. പൊതുസിവില്‍ കോഡിനെ ക്കുറിച്ചുള്ള നിരീക്ഷണമെന്താണ്? പൊതു സിവില്‍ കോഡ് ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ പറഞ്ഞിട്ടുള്ള വിഷയമാണ്. ഭരണഘടനയുടെ സ്രഷ്ടാക്കള്‍കൂടിയായ, രാഷ്ട്രത്തെക്കുറിച്ചു നിരന്തരം വ്യാകുലപ്പെടുകയും ചിന്തിക്കുകയും ചെയ്തിരുന്ന അംബേദ്കറെപ്പോലെയുള്ള മഹാമനീഷികള്‍ ഭാരതത്തില്‍ ഏറെത്താമസിയാതെ ഒരു പൊതു സിവില്‍ കോഡ് ഉണ്ടാകണമെന്നതു ഭരണഘടനയില്‍ത്തന്നെ ഉള്‍പ്പെടുത്തിയതാണ്. അതു നടപ്പിലാക്കേണ്ടതു ഭരണഘടനയെ ആദരിക്കുന്നവരുടെ കര്‍ത്തവ്യമാണ്. ആ കര്‍ത്തവ്യം നിര്‍വഹിക്കപ്പെടണം. എന്നാല്‍, ഏക സിവില്‍ കോഡ് വന്നതുകൊണ്ടുമാത്രം ഭാരതത്തിന്‍റെ പ്രശ്നങ്ങള്‍ തീരുമെന്നു വിശ്വസിക്കുന്നില്ല. കാരണം സിവില്‍ നിയമങ്ങളെപ്പറ്റിയുള്ള ഏകീകരണസമ്പ്രദായം മാത്രമാണ് അതിലൂടെ നടക്കുക. ഭാരതത്തില്‍ ഒരു മുറിവുമില്ലാതെ നല്ലരീതിയില്‍ ഒരു സമൂഹം ഉയര്‍ന്നുവരണമെങ്കില്‍ ഭരണഘടനയില്‍ മതത്തിന്‍റെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷം, ന്യൂനപക്ഷം എന്നു തരംതിരിക്കുന്നത് ഇല്ലാതാവണം. ഭാരതം ഒരു രാഷ്ട്രം; ഒരു ഭരണഘടന; ഒരു പൗരന്‍ എന്ന സ്ഥിതിയുണ്ടാവണം. ഇവിടെ ഹിന്ദുവെന്നോ മുസല്‍മാനെന്നോ ക്രിസ്ത്യാനിയെന്നോ വ്യത്യാസം ഉണ്ടാവരുത്. മതം അവനവന്‍റെ ആരാധനാവിഷയമാണ്, വിശ്വാസവിഷയമാണ്. അതിനെ അതിന്‍റെപാട്ടിനു വിടണം. ഭൂരിപക്ഷ, ന്യൂനപക്ഷ വേര്‍തിരിവ് ഇല്ലാതായാല്‍ ആനുകൂല്യങ്ങള്‍ നല്‍കുക മറ്റു മാനദണ്ഡങ്ങള്‍ നോക്കിയിട്ടാണ്. ഉദാഹരണത്തിന്, ആരാണോ സാമ്പത്തികമായി കഷ്ടപ്പെടുന്നത്, അതു ഹിന്ദുവാകട്ടെ, മുസല്‍മാനാകട്ടെ, ക്രിസ്ത്യാനിയാവട്ടെ, ആരുമാവട്ടെ- അവന്‍ പിടിച്ചുയര്‍ത്തപ്പെടണം. അവനു കൈത്താങ്ങു കൊടുക്കേണ്ടതു വികസിതവും പക്വവുമായ സമൂഹവ്യവസ്ഥയുടെ കര്‍ത്തവ്യമാണ്. വിദ്യാഭ്യാസപരമായും തൊഴില്‍പരമായുമൊക്കെ ഉയര്‍ത്തപ്പെടണം. അതൊരിക്കലും മതത്തിന്‍റെ അടിസ്ഥാനത്തില്‍ ആവരുത്. ഭരണഘടനയില്‍നിന്നു ന്യൂനപക്ഷ, ഭൂരിപക്ഷ വേര്‍തിരിവ് ഒഴിവാക്കിയതുകൊണ്ടല്ലാതെ ഏക സിവില്‍ കോഡ് കൊണ്ടുവന്നതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. മതപരമായ ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വിഷയത്തില്‍ വ്യക്തമായ നിര്‍വചനം ഭരണഘടന നല്‍കിയിട്ടില്ല എന്നതു മനസ്സിലാക്കണം. അതെല്ലാം വ്യാഖ്യാനങ്ങളിലൂടെയും നയങ്ങളിലൂടെയും വരുന്നതാണ്. എന്നാല്‍, അതുകൊണ്ട് സമൂഹത്തിനുള്ളില്‍ ഉണ്ടാവുന്ന മുറിവുകള്‍ കുറച്ചല്ല. ഉദാഹരണത്തിനു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇഷ്ടംപോലെ ആരംഭിക്കാനും നടത്താനും മതന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് അനുവാദമുണ്ട്. അപ്പോള്‍ മതാധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂണ്‍ പോലെ പെരുകുന്നു. ഞശഴവേ ീേ ഋറൗരമശേീി അരേ അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള തടസ്സം ഹിന്ദുവിനു മാത്രമാണ്. ന്യൂനപക്ഷങ്ങള്‍ക്കു മതോദ്ബോധനം നടത്താനും മതവിദ്യാഭ്യാസം നടത്താനും ഗവണ്‍മെന്‍റ് ഫണ്ട് വാരിക്കോരി കൊടുക്കുന്നു. ലക്ഷക്കണക്കിനു മദ്രസാധ്യാപകര്‍ക്കാണു ഗവണ്‍മെന്‍റ് ഫണ്ട് കൊടുക്കുന്നത്. അതേസമയം, ഹിന്ദു ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍പ്പോലും മതപാഠശാലകള്‍ നടത്തുന്നതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. അതു വര്‍ഗീയമെന്നു പ്രചരിപ്പിക്കുകയും ഇതു സ്വര്‍ഗീയമെന്നു സ്വീകരിക്കുകയും ചെയ്യുന്ന വൈരുധ്യം സമൂഹമനസ്സില്‍ മുറിവുണ്ടാക്കും. ആ മുറിവുകള്‍ വര്‍ധിച്ചുവര്‍ധിച്ചു വ്രണമാകുമ്പോഴേ പുറത്തുകാണൂ. ഇപ്പോഴുണ്ടായിരിക്കുന്ന കലാപങ്ങളും പ്രശ്നങ്ങളുമൊക്കെ മറുവശത്തു വളരെ നിശ്ശബ്ദമായ ഹൈന്ദവ ഏകീകരണം രൂപപ്പെടാന്‍ കാരണമാകുന്നുണ്ടെന്ന് അങ്ങയ്ക്കു തോന്നുന്നുണ്ടോ? തീര്‍ച്ചയായിട്ടും ഉണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ ശബരിമല വിഷയത്തില്‍ നമ്മള്‍ കണ്ടതാണ്. ബഹുമാനപ്പെട്ട സുപ്രീം കോടതി ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കലഹവുമായി ബന്ധപ്പെട്ടും പള്ളിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ടും ആരാധനാസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടും ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ വ്യക്തമായ വിധി പുറപ്പെടുവിച്ചു. ആ വിഷയത്തില്‍ കേരള സര്‍ക്കാരും കേരളം ഭരിക്കുന്ന പാര്‍ട്ടികളുമൊക്കെ ശ്രമിച്ചത് എത്രത്തോളം സമയം കോടതിവിധി നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോവാന്‍ കഴിയുമെന്നാണ്. അതു മതവിശ്വാസത്തിന്‍റെ വിഷയമാണെന്നും ഇടപെടാന്‍ കഴിയില്ലെന്നുമൊക്കെ കൈകഴുകുന്നതും കണ്ടു. അതേസമയം, 2018 സെപ്തംബര്‍ 28ാം തീയതി സുപ്രീം കോടതി വിധി ശബരിമലയിലെ വിശ്വാസത്തെയും ആചാരത്തെയും മുഴുവന്‍ അംഗീകരിക്കാത്ത രീതിയില്‍ യുവതീപ്രവേശം അനുവദിച്ചുകൊണ്ടു വിധി വന്ന ഉടനെ ഞങ്ങള്‍ അതു നടപ്പാക്കുകയാണെന്നു പറഞ്ഞുകൊണ്ടു രംഗത്തു വരികയും നമ്മുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും മുഴുവന്‍ അങ്ങേയറ്റം ഹിംസിക്കാനും ലംഘിക്കാനുമുള്ള നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്തു. ഇത് എല്ലാവര്‍ക്കും അറിയുന്ന വിഷയങ്ങളാണെങ്കിലും പരമ്പരയായി എന്തൊക്കെ നടന്നു എന്നു പരിശോധിക്കുന്ന സമയത്തു സാമാന്യ ഹിന്ദുവിനു മനസ്സിലാവുന്നത് ഇവിടെ വിപരീതവിവേചനം അനുഭവിക്കുന്ന വിഭാഗമായി ഹിന്ദു തീരുകയാണെന്നാണ്. ഹിന്ദു എല്ലാ മേഖലയിലും വിപരീതവിവേചനത്തിനു വിധേയമാവുകയാണ്. ആ തിരിച്ചറിവു ഹൈന്ദവമനസ്സില്‍ ഇന്നു വളരുകയാണ്. സര്‍ക്കാരിന്‍റെ ഈ നയം ഒരിക്കലും ശരിയല്ല. ഒരു സര്‍ക്കാരിനെ സംബന്ധിച്ച് എല്ലാ മതവിഭാഗങ്ങളോടും ഒരേ നയമാണു വേണ്ടത്.