July 2019 Digital Edition

₹ 25.00
കേരള ലളിതകലാ അക്കാദമി സ്വയംഭരണാവകാശമുള്ള സ്ഥാപനമാണ്. അതിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങളില്‍ സര്‍ക്കാരോ മന്ത്രിമാരോ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോ അനഭിലഷണീയമായ രീതിയില്‍ ഇടപെടുന്നതു നമ്മുടെ സാംസ്‌കാരികസ്ഥിതിയുടെ അനാരോഗ്യത്തിനേ കാരണമാവൂ. ഈ പശ്ചാത്തലത്തില്‍ ഇയ്യടുത്തുണ്ടായ ഒരു അവാര്‍ഡ് വിവാദം ശ്രദ്ധേയമായിത്തീരുന്നു. കന്യാസ്ത്രീയെ പലപ്രാവശ്യം ബലാത്സംഗം ചെയ്ത ഹീനമായ അകൃത്യം ചെയ്തതിനു കുറ്റാരോപിതനാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് ബിഷപ്പ് ഫ്രാങ്കോ. ജലന്ധര്‍ രൂപതയുടെ ബിഷപ്പായ ഇദ്ദേഹം തന്നെ പലകുറി ബലാത്സംഗം ചെയ്‌തെന്നു കന്യാസ്ത്രീ വെളിപ്പെടുത്തുകയും പരാതിപ്പെടുകയും ചെയ്തിട്ടും സഭാസംവിധാനത്തില്‍നിന്നു നീതി ലഭിക്കാതായപ്പോഴാണ് ആ യുവതി നിയമപോരാട്ടവുമായി മുന്നേറിയത്. ഇത്തരം സന്ദര്‍ഭത്തില്‍ നിയമങ്ങളെല്ലാം ഇരയ്ക്കനുകൂലമാണെങ്കിലും ഇവിടെ പക്ഷേ, കേസ് കൊടുത്തിട്ടും മൊഴിനല്‍കിയിട്ടും ഒന്നുംതന്നെ ഇരയ്ക്കനുകൂലമായ നിലപാട് നിയമനിര്‍വഹണവ്യവസ്ഥയില്‍നിന്ന് ഉണ്ടായില്ല.

One Time Subscription


  • Availability: In Stock
  • Date: July, 2019
  • Categories: Digital


Related Products