June 2019 Digital Edition
₹ 25.00
₹ 75.00
₹ 150.00
₹ 300.00
ലോകത്തിലെ ഏറ്റവും വലിയ സങ്കീര്‍ണമായ തെരഞ്ഞെടുപ്പു പ്രക്രിയകള്‍ ഏഴു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിലൂടെ പൂര്‍ത്തിയാക്കി, സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ 17ാം ലോക്‌സഭ നിലവില്‍ വന്നു. ഭാരതത്തെ എല്ലാ അര്‍ഥത്തിലും സുശക്തവും സമ്പന്നവുമാക്കുന്നതിനു കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം അഴിമതിരഹിതമായ ഭരണം കാഴ്ചവെച്ച ബഹുമാന്യ ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം അഭൂതപൂര്‍വമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ്.
കഴിഞ്ഞ കാലയളവില്‍ നടപ്പിലാക്കിയ പദ്ധതികളും നേടിയ ഭരണമികവുകളും ജനങ്ങളുടെ പൂര്‍ണമായ അംഗീകാരത്തെ വീണ്ടും ശ്രീ. നരേന്ദ്ര മോദിക്കും ഭാരതീയ ജനതാ പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും നേടിക്കൊടുത്തിരിക്കുകയാണ്. എത്രതന്നെ രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും സങ്കുചിതങ്ങളായ കാഴ്ചപ്പാടുകളോടുകൂടി നന്മയെ കാണാനാവാത്ത കണ്ണുകളോടെ എന്തൊക്കെ അസത്യങ്ങളും ആഭാസങ്ങളും വിളിച്ചുകൂവിയാലും രാഷ്ട്രത്തിനായി സമര്‍പ്പിതമായ പ്രവര്‍ത്തനം ചെയ്യുന്ന സര്‍വോത്തമനായ നേതാവിനെയും സംഘത്തെയും തിരിച്ചറിയാനും അംഗീകരിക്കാനുമുള്ള രാഷ്ട്രീയപ്രബുദ്ധത രാഷ്ട്രം കാണിച്ചിരിക്കുകയാണ്. ഇതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു.